ജയിലില്‍ കാര്യമായ ഭക്ഷണം കിട്ടുന്നില്ല; കഠിനമായ ജോലിയിലും പ്രശ്‌നം; ഗോവിന്ദചാമി ജയില്‍ മാറ്റത്തിന്

തിരുവനന്തപുരം: ഭക്ഷണകാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറാകാത്ത ആളാണ് സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമി. ഒരിക്കല്‍ ബിരിയാണിയില്ലാത്തതിനാല്‍ ജയിലിലെ ക്യാമറ തല്ലിപ്പൊളിക്കുകയും ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്ത വ്യക്തി. ഈ കുറ്റത്തിന് ലഭിച്ചത് അഞ്ചുമാസത്തെ അധിക തടവുശിക്ഷയും. കൊളസ്‌ട്രോളോ ഹൃദയസംബന്ധമായ രോഗങ്ങളോ പിടിപെട്ടാലും കുഴപ്പമില്ല. സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ചികിത്സകിട്ടുമല്ലോ എന്ന നിലയിലാണ് ആളിന്റെ ഭക്ഷണം.

ആഴ്ചയില്‍ രണ്ടുദിവസം മീന്‍കറിയും ചോറും, ഒരുദിവസം മട്ടന്‍ കറി. മൂന്നുദിവസം സസ്യാഹാരം ഇതാണ് ജയിലിലെ മെനു. പക്ഷെ ഇവയൊന്നും ഇല്ലാത്ത ദിവസങ്ങളില്‍ ജയില്‍ ബിരിയാണിയാണ് ഗോവിന്ദച്ചാമി കഴിക്കാറ്. സഹോദരന്‍ സുബ്രഹ്മണ്യന്‍ കൃത്യമായി പണം എത്തിക്കുന്നതിനാല്‍ ജയിലിലുണ്ടാക്കുന്ന ഫ്രീഡം ബിരിയാണി വാങ്ങാന്‍ യാതൊരു തടസവുമില്ല. പ്രാതലിന് ഇഡ്ഡലി, ദോശ, ചപ്പാത്തി.. തുടങ്ങിയ വിഭവങ്ങള്‍. ആവശ്യത്തിന് പണം കയ്യിലുള്ളതിനാല്‍ ജയിലിലുണ്ടാക്കുന്ന ചപ്പാത്തിയോ ചിക്കന്‍കറിയോ ബിരിയാണിയോ അങ്ങനെ ഇഷ്ടമുള്ളതെന്തും ചാമി വാങ്ങിക്കഴിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗമ്യവധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമിക്ക് സുഖവാസമാണെന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അങ്ങനെയാണെങ്കില്‍ കാണിച്ചുതരാമെന്നായി ജയില്‍ അധികൃതര്‍. ഇതോടെ ഗോവിന്ദച്ചാമിക്ക് ശനിദശ തുടങ്ങി.

തന്നെ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ചാമി. ഇക്കാര്യം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് അപേക്ഷ നല്‍കുമെന്ന് അറിയുന്നു. ജയില്‍ ജീവനക്കാരും സഹതടവുകാരും കൊലപ്പുള്ളിയെപ്പോലെയാണ് കാണുന്നതും പെരുമാറുന്നതുമെന്നാണ് ഇയാളുടെ പ്രധാന പരാതി.

കഴിക്കാന്‍ ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജയില്‍ അധികൃതര്‍ ആക്ഷേപിച്ചു. തന്നെക്കൊണ്ട് കഠിനമായ ജോലി ചെയ്യിക്കുന്നു തുടങ്ങിയ പരാതികളും ഇയാള്‍ ഉന്നയിക്കുന്നു. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടിലെയോ, കര്‍ണാടകയിലേയോ ജയിലിലേക്ക് തന്നെ മാറ്റണമെന്നാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം

കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റിയാല്‍ തന്നേപ്പറ്റി കൂടുതല്‍ അറിയാന്‍ സാധ്യതയില്ലെന്ന് ഗോവിന്ദച്ചാമി കണക്കൂട്ടുന്നു. നേരത്തെയും കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു.

ഷൊര്‍ണൂരില്‍ ഓടുന്ന ട്രെയിനില്‍ വെച്ച് സൗമ്യയെന്ന പെണ്‍കുട്ടിയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിടുകയും ബലാല്‍സംഗം ചെയ്തുകൊല്ലുകയുമായിരുന്നു. 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ഷ;ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച് സൗമ്യ ആക്രമിക്കപ്പെട്ടത്. കേരള ഹൈക്കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും, സുപ്രീംകോടതി ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കുകയായിരുന്നു.

Top