മുലയൂട്ടല്‍ കവര്‍ ചിത്രമുള്ള മാസിക ഗള്‍ഫില്‍ എത്തിയത് വ്യത്യസ്ത രൂപത്തില്‍

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത മുലയൂട്ടല്‍ കവര്‍ ചിത്രമുള്ള ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയത് വ്യത്യസ്ത രീതിയില്‍. ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയപ്പോള്‍ മുലയൂട്ടുന്ന ചിത്രം മറച്ചാണ് പ്രസിദ്ധീകരണം നല്‍കിയിരിക്കുന്നത്. മറ്റ് ഭാഷാ പ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് മലയാളം മാഗസിനുകള്‍ക്ക് ഗള്‍ഫില്‍ നല്ല പ്രചാരമുണ്ട്. എന്നാല്‍ വില്‍ക്കണമെങ്കില്‍ ശരിയത്ത് നിയമം കര്‍ശനമായി പാലിക്കണമെന്ന് മാത്രം. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കേരളത്തോട് തുറിച്ചുനോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം എന്ന ക്യാംപെയ്‌ന്റെ ഭാഗമായാണ് ഈ മാസിക മുലയൂട്ടല്‍ ചിത്രം പ്രസിദ്ധീകരിച്ചത്. ഗള്‍ഫിലെ ശരിയ നിയമം അനുസരിച്ചാണ് മുലയൂട്ടല്‍ ചിത്രം മറഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം. ഗള്‍ഫില്‍ വില്‍ക്കുന്ന ഏതൊരു പ്രസിദ്ധീകരണവും ശരിയത്ത് നിയമ പ്രകാരമാണ് വില്‍ക്കേണ്ടത്. പ്രസിദ്ധീകരണങ്ങള്‍ വഴിയോ മറ്റ് മാധ്യമങ്ങള്‍ വഴിയോ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയത്ത് നിയമപ്രകാരം ഗള്‍ഫ് നാടുകളില്‍ കുറ്റകരമാണ്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. മുലയൂട്ടല്‍ ചിത്രം വില്‍പ്പനയ്ക്ക് വേണ്ടിയുള്ള വില കുറഞ്ഞ പ്രചാരണ തന്ത്രമാണെന്ന് ഒരു വിഭാഗം വിമര്‍ശിച്ചു. കേരളത്തിലെ പുരുഷന്‍മാരെ ഒന്നടങ്കം തുറിച്ചു നോട്ടക്കാരാക്കിയെന്നായിരുന്നു മറ്റൊരു വമര്‍ശനം. മുലയൂട്ടുന്ന അമ്മമാരെ ആരും തുറിച്ചു നോക്കാറില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി. മാസികയുടെ കച്ചവട തന്ത്രത്തെ പരിഹസിച്ച് നിരവധി ട്രോളുകളും പ്രചരിച്ചു. മാസികയുടെ നടപടിക്കെതിരെ ബാലവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതികള്‍ ലഭിക്കുകയും ചെയ്തിരുന്നു.

23

Top