ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

ഫ്രാങ്കോയെ കാണാന്‍ കൂട്ടത്തോടെ ബിഷപ്പുമാര്‍ ജയിലില്‍

പാലാ: കന്യാസ്ത്രീയെ ബലാല്‍സംഗംചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ ബിഷപ്പുമാര്‍ കൂട്ടത്തോടെ പാലാ സബ് ജയിലെത്തി. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, മലങ്കര സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവരാണ് എത്തിയത്.

ഫ്രാങ്കോ മുളയ്ക്കലിനെ കാണുന്നതിനായി ബിഷപ്പുമാര്‍ ഞായറാഴ്ച എത്തിയിരുന്നെങ്കിലും അവധി ദിവസമായിരുന്നതിനാല്‍ അനുമതി ലഭിച്ചിരുന്നില്ല. ജയില്‍ അധികൃതര്‍ തിങ്കളാഴ്ച വരാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ബിഷപ്പുമാര്‍ എത്തിയത്.

Latest
Widgets Magazine