മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറിലെ രംഗങ്ങള്‍ ചോര്‍ന്നു; അണിയറ പ്രവര്‍ത്തകര്‍ തന്നെ മമ്മൂട്ടിക്ക് പണി കൊടുത്തോ എന്ന് സംശയം

കൊച്ചി: മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ ചോര്‍ന്നെന്ന് സംശയം. മമ്മൂട്ടി വ്യത്യസ്ഥമായ വേഷത്തിലാണ് ഗ്രേറ്റ് ഫാദറില്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ സിനിമയുടെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മമ്മൂട്ടിയും സ്‌നേഹയും തമ്മിലെ രംഗമാണ് പുറത്തായത്. ചിത്രത്തിലെ അതിനിര്‍ണ്ണായക ഭാഗമാണ് പുറത്തായത്. ഇത് വാട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും അതിവേഗം പ്രചരിക്കുകയാണ്. മറ്റെന്നാളാണ് സിനിമയുടെ റീലീസ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയുടെ പ്രെമോഷന്റെ ഭാഗമായാണോ ഈ ഭാഗങ്ങള്‍ പുറത്തുവന്നതെന്ന സംശയവും ഉണ്ട്.

സെന്‍സര്‍ ചെയ്യുന്നതിന് മുമ്പുള്ള ഭാഗങ്ങള്‍ പുറത്തുവരാന്‍ പാടില്ലെന്നതാണ് ചട്ടം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇത് പുറത്തു പോയതെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് മനപ്പൂര്‍വ്വം പുറത്തുവിട്ടതാണോ എന്ന സംശയവും സജീവമാകുന്നത്. ഇതോടെ സിനിമയുടെ മറ്റ് ഭാഗങ്ങളും പുറത്തേക്ക് പോയോ എന്നും സംശയമുണ്ട്. അങ്ങനെ വന്നാല്‍ ഏറെ പ്രതീക്ഷകളുള്ള ചിത്രം തിയേറ്ററിലെത്തുമ്പോള്‍ തന്നെ വ്യാജ സിഡിയും മറ്റും ഇറങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ സംവിധായകനും നിര്‍മ്മാതാവുമൊന്നും ഇതിനെ കാര്യമായി കാണുന്നില്ലെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങളുമുണ്ടാക്കി. അറസ്റ്റും നടന്നു. അതിന് ശേഷം സെന്‍സര്‍ ബോര്‍ഡില്‍ ചിത്രങ്ങള്‍ ചോരാതിരിക്കാന്‍ പ്രത്യേക സംവിധാനങ്ങളും ഒരുക്കി. ഇതിന് ശേഷം ഗ്രേറ്റ് ഫാദര്‍ പോലൊരു ചിത്രത്തിന്റെ സെന്‍സര്‍ ഭാഗം പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടി ഫാന്‍സുകാര്‍ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. ചിത്രത്തിന്റെ ചെറിയ ഭാഗമാണ് പുറത്തുവന്നത്. അതുകൊണ്ട് തന്നെ ഇതിനെ വലിയ കാര്യമായി ഈ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കാണുന്നുമില്ല. എഡിറ്റിങ് ടേബിളിലിരിക്കുന്ന ഭാഗമാണ് പുറത്തു വന്നിട്ടുള്ളത്.

പ്രേക്ഷകരും മമ്മുട്ടി ആരാധകരും ആകാംഷാ പൂര്‍വം കാത്തിരിക്കുന്ന സിനിമയാണ് മമ്മുട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. മമ്മുട്ടിയുടെ ലുക്കും ചിത്രത്തിന്റെ ടീസറുകളും ഇതിനകം ഹിറ്റായിക്കഴിഞ്ഞു. വ്യത്യസ്തമായ ശൈലിയിലാണ് മമ്മുട്ടി ചിത്രത്തെ നാഗതനായ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്നത്. ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ് റിലീസിനും മുമ്പേ ലഭിക്കുന്നത്. ദ ഗ്രേറ്റ് ഫാദര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാലും പറഞ്ഞതോടെ ചിത്രത്തേക്കുറിച്ചുള്ള ആരാധക പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രമായാണ് മമ്മുട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നീട്ടി വളര്‍ത്തിയ താടിയുമായി ഗൗരവക്കാരനായ അധോലോക നായകനായി എത്തുന്ന ചിത്രം കുടുംബ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മുട്ടിയുടെ നായിക. ബേബി അനിഘ മമ്മുട്ടിയുടെ മകളായും അഭിനയിക്കുന്നു.

ചിത്രത്തിന്റെ ചിത്രീകരണ ശൈലിയായാണ് മോഹന്‍ലാലിനെ ആകര്‍ഷിച്ചത്. മോഹന്‍ലാലിന്റെ കൈയടി നേടിയ ചിത്രം തിയറ്ററിലും പ്രേക്ഷകരുടെ കൈയടി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഹനീഫ് അദേനിയുടെ പ്രഥമ സംവിധാന സംരംഭമാണ് ദ ഗ്രേറ്റ് ഫാദര്‍. ചിത്രം തിയറ്ററിലെത്തുന്നതിന് മുമ്പേ ഹനീഫിന് ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്. ഗ്രേറ്റ് ഫാദറിന്റെ അവതരണം ഇഷ്ടമായ മോഹന്‍ലാല്‍ അഭിനന്ദിച്ചതാണ് കാരണം. മമ്മുട്ടിയെ നായകനാക്കി ആദ്യ ചിത്രമൊരുക്കിയ ഹനീഫ് അദേനിയുടെ രണ്ടാം ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്നാണ് ലഭിക്കുന്ന വിവരം. ദ ഗ്രേറ്റ് ഫാദറില്‍ ആകൃഷ്ടനായ മോഹന്‍ലാല്‍ തന്നെയാണ് ഹനീഫ് അദേനിയെ വിളിച്ച് ഡേറ്റ് നല്‍കയതെന്നാണ് സൂചന. മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. മാര്‍ച്ച് 30 വ്യാഴാഴ്ച ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 150 തിയേറ്ററുകളിലാണ് ഗ്രേറ്റ് ഫാദര്‍ പ്രദര്‍ശിപ്പിക്കുന്നത്.

പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമാണ് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനും ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി 15 മണിക്കൂറുക്കൊണ്ട് നാലു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ യൂട്യൂബിലൂടെ കണ്ടത്. ഇരുപതിനായിരത്തിലേറെ ലൈക്കുകളും ചിത്രത്തിന് ലഭിച്ചിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

Top