ലണ്ടനില്‍ പ്രേതം !..റൂമില്‍ കയറിയ പ്രേതം മൊബൈലിലും കയറി!.. ട്വിറ്ററില്‍ പ്രചരിക്കുന്ന പ്രേതത്തെ കാണാം.

ലണ്ടന്‍:പ്രേതം ഉണ്ടോ ? ഇല്ലെന്നും ഉണ്ടെന്നും വാദം നിലനില്‍ക്കെ ചിലരെല്ലാം പ്രേതത്തെ കണ്ടതായി വെളിപ്പെടുത്തുന്നു. ലണ്ടനില്‍ നിന്നും ഹൊറര്‍ സിനിമകളിലൊക്കെ കാണാറുള്ള പോലെയുള്ള ഒരു സംഭവമാണിത്.

Hotel manager Lindsay Steele and the spooky visitor

Hotel manager Lindsay Steele and the spooky visitor

അര്‍ദ്ധരാത്രിയില്‍ ഹോട്ടല്‍ മുറിയില്‍ അനക്കംതോന്നിയാണു ഡഗ്ലസ് പാറ്റേഴ്‌സണ്‍ എഴുന്നേറ്റത്. ജനാലയിലൂടെ ചെറിയൊരു വെളിച്ചം മുറിക്കുള്ളിലേയ്ക്കു കടന്നുവരുന്നതായും അയാള്‍ക്കു തോന്നി. എഴുന്നേറ്റ് അന്വേഷിക്കുന്നതിനു പകരം, ഇരുട്ടത്ത് മൊബൈല്‍കാമറ ഒന്നു മിന്നിക്കുകയാണ് ഡഗ്ലസ് ചെയ്തത്. രാവിലെ ഉണര്‍ന്നശേഷം ഫോണില്‍ നോക്കിയപ്പോഴാകട്ടെ, ഫോട്ടോയില്‍ കണ്ടത് ഒരു മനുഷ്യരൂപത്തെയും.host

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോട്ടല്‍ മാനേജറെ ഡഗ്ലസ് ഇക്കാര്യം അറിയിച്ചപ്പോള്‍, ഇതിനുമുമ്പും ഒരാള്‍ നടക്കുന്നതിന്റെയും ജനലുകള്‍ തുറന്നടയുന്നതിന്റെയും ശബ്ദം കേട്ടതായി പലരും പരാതി പറഞ്ഞിട്ടുള്ളതായാണ് പ്രതികരിച്ചത്. താന്‍ കാമറ ക്ലിക്ക് ചെയ്തപ്പോള്‍ അവിടെ ഒന്നുമുണ്ടായിരുന്നില്ലെന്ന വിശദീകരണത്തോടെ, തൊട്ടടുത്ത ദിവസംതന്നെ ഡഗ്ലസ് ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. ഹാലോവീന്‍ ദിനത്തോട് അനുബന്ധിച്ച്, പ്രേതകഥകളുടെ പരിവേഷത്തോടെ ഫോട്ടോ ഇപ്പോള്‍ പ്രചരിച്ചുവരികയാണ്.

Top