കോൺഗ്രസ് പരാജയത്തിലേക്ക് !. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞടുപ്പിലെ വോട്ടെണ്ണല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമസഭാ മന്ദിരത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി. അതേസമയം അമിത്ഷായും സ്മൃതി ഇറാനിയും വിജയം ഉറപ്പിച്ചു. അഹമ്മദ് പട്ടേലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. എന്നാല്‍ ജെ.ഡിയു എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ട്‌ചെയ്തുവെന്ന് ജെ.ഡിയു ദേശീയ നേതൃത്വം അവകാശപ്പെടുമ്പോള്‍ വാര്‍ത്ത നിഷേധിച്ച് ജെ.ഡി.യു എം.എല്‍.എ ഛോട്ടു ഭായ് വാസ് രംഗത്ത് വന്നു. തന്റെ  വോട്ട് അഹമ്മദ് പട്ടേലിനാണെന്നും ഇത് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും  ഛോട്ടു ഭായ് പറയുന്നു.

അതേസമയം രണ്ട് വിമത കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വോട്ട് ചെയ്ത ശേഷം അമിത്ഷാക്ക് ബാലറ്റ് പേപ്പര്‍ കാണിച്ചുകൊടുത്തുവെന്നും അതിനാല്‍ രണ്ട് എം.എല്‍.എമാരുടെയും വോട്ട് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top