പരിശീലനത്തിനെത്തിയ യുവതിയെ പീഡിപ്പിച്ചു; പയ്യന്നൂര്‍ ജിംനേഷ്യം ഉടമ അറസ്റ്റില്‍

ജീംനേഷ്യത്തില്‍ പരിശീലനത്തിനെത്തിയ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച ജിനേഷ്യം ഉടമ അറസ്റ്റില്‍. സംഭവത്തില്‍ ജിനേഷ്യം ഉടമ നടുവിലെ വീട്ടില്‍ പ്രമോദ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിധിയിലെ എരമത്ത് സ്വന്തമായി ജിംനേഷ്യം നടത്തി വരികയായിരുന്നു പ്രമോദ് കുമാര്‍. ഇവിടെ പരിശീലനത്തിനെത്തിയ മുപ്പത്തിമൂന്നുകാരിയാണ് പീഡനത്തിനിരയായത്. ലൈംഗീകമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവതി പെരിങ്ങോ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. പ്രമോദ് കുമാര്‍ തന്നെ ക്രൂരമായി ലൈംഗീക പീഡനത്തിനിരയാക്കി എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിയെ തുടര്‍ന്ന് കേസെടുത്തതിന് തൊട്ടു പിന്നാലെ പ്രമോദ് കുമാര്‍ ഒളിവില്‍ പോയിരുന്നു. പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് പയ്യന്നൂര്‍ സിഐ എം.പി ആസാദ് അറസ്റ്റ് ചെയ്തത്. പ്രമോദിനെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം പ്രമോദിനെ റിമാന്‍ഡ് ചെയ്തു. ജിനേഷ്യത്തില്‍ യുവതിക്ക് പുലര്‍ച്ചെയായിരുന്നു പരിശീലന സമയം അനുവദിച്ചിരുന്നത്. സമയ പ്രകാരം അതി രാവിലെ പരിശീലനത്തിനെത്തിയ യുവതിയെ പ്രമോദ്കുമാര്‍ ബലപ്രയോഗത്തിലൂടെയാണ് പീഡിപ്പിച്ചത്. രാവിലെ ആയിരുന്നതിനാല്‍ ജിനേഷ്യത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് യുവതി പറഞ്ഞു. രാവിലെ പരിശീലനത്തിനെത്തിയ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Latest
Widgets Magazine