പന്നിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പന്നിപ്പനി ശാസ്ത്രീയമായി എ/എച്ച് 1എന്‍1 ഇന്‍ഫ്‌ലൂവെന്‍സ എന്നും വിളിക്കുന്നു. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പു്, മൂക്കടപ്പു്, ശരീരവേദന, തലവേദന, വിറയല്‍, ക്ഷീണം എന്നിവയെല്ലാം പന്നിപ്പനിയുടെ ലക്ഷണങ്ങളാണ്. ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകാം. രോഗം കഠിനമാകുന്നതോടെ ന്യൂമോണിയയായി മാറി രോഗി മരിക്കാനും ഇത് കാരണമാകുന്നു. രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോല്‍ക്കുന്നതാണ്. പന്നിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറച്ചുപിടിക്കണം. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും നന്നായി ഉറങ്ങുകയും വേണം. ഗര്‍ഭിണികള്‍, ശ്വാസകോശം, വൃക്ക, കരള്‍, ഹൃദയം, മസ്തിഷ്‌ക്ക രോഗമുള്ളവര്‍, പ്രമേഹം, കാന്‍സര്‍, എച്ച്.ഐ.വി, എയ്ഡ്‌സ് രോഗികള്‍, പ്രായമായവര്‍, കുഞ്ഞുങ്ങള്‍ തുടങ്ങിയവര്‍ക്ക് രോഗം വന്നാല്‍ മാരകമാകാനിടയുണ്ട്. ജലദോഷമുണ്ടെങ്കില്‍ ടവ്വലുകള്‍ക്ക് പകരം ടിഷ്യൂ ഉപയോഗിക്കുക. കണ്ണുകള്‍, മൂക്ക്, വായ എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക.
കൈ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കസേരുകള്‍ തുടങ്ങിയവ കൈമാറി ഉപയോഗിക്കുന്നതിലൂടെയും വൈറസ് പടരാം. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ ഉപയോഗിച്ച വസ്തുക്കള്‍ തൊടുന്നത് കഴിയുന്നതും ഒഴിവാക്കുക. രോഗം ബാധിച്ച കുട്ടികളെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം ലഭിച്ചതിനുശേഷം മാത്രം സ്‌കൂളില്‍ വിടുക. അപകട സാധ്യത കൂടിയ രോഗികള്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറുടെ സേവനം ഉറപ്പാക്കുക.

Top