വിവാഹം റദ്ദാക്കാനോ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാനോ ആകില്ല: ഹാദിയ കേസില്‍ നിര്‍ണ്ണായക തീരുമാനവുമായി സുപ്രീം കോടതി; ഹൈക്കോടതിക്ക് രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: കേരളത്തില്‍ വന്‍ വിവാദമായ ഹാദിയ കേസില്‍ കേരള ഹൈക്കോടതിക്ക് രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ കേരളാ ഹൈകോടതി വിധിക്കെതിരായിട്ടാണ് സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. ഹേബിയസ്‌കോര്‍പ്പസ് കേസില്‍ വിവാഹം റദ്ദാക്കാനാവില്ലെന്നും കോടതി.

ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം. ഒരാളുടെ വിവാഹത്തില്‍ ഇടപെടാനോ വിവാഹത്തെ കുറിച്ച് അന്വേഷിക്കാനോ സാധിക്കില്ല. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല. ഹാദിയ അവള്‍ക്ക് ശരിയെന്ന് തോന്നിയതാണ് തിരഞ്ഞെടുത്തത്. വിവാഹം നിയമവിരുദ്ധ നടപടിയല്ല. വിവാഹവും കേസും രണ്ടാണെന്നും സുപ്രീംകോടതി പരാമര്‍ശം നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍.ഐ.എ അന്വേഷണം സംബന്ധിച്ച് അഭിഭാഷകന്‍ മണീന്ദര്‍ സിങ് വാദം ഉയര്‍ത്തിയെങ്കിലും സുപ്രീംകോടതി അത് മുഖവിലക്കെടുത്തില്ല. തീവ്രവാദവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം വേറെ തന്നെ നടക്കട്ടെ. ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ വിവാഹം റാദ്ദാക്കാനാകുമോ എന്നതാണ് സുപ്രീംകോടതി പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസില്‍ ഹാദിയയുടെ ഭാഗം വ്യക്തമാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഹാദിയയെ കൂടി കേസില്‍ കക്ഷി ചേര്‍ത്തു. വിവാഹവുമായി ബന്ധപ്പെട്ട നിലപാട് സത്യവാങ്മൂലം വഴി ഹാദിയക്ക് സമര്‍പ്പിക്കാം. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 22ലേക്ക് മാറ്റി.

ഹാദിയ-ഷെഫിന്‍ വിവാഹം റദ്ദാക്കിയ കേരളാ ഹൈകോടതി വിധിക്കെതിരായ രൂക്ഷമായ പരാമര്‍ശമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. എന്നാല്‍, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ വിധിയായി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടില്ല. ഹാദിയയുടെ നിലപാട് കൂടി കേട്ട ശേഷം കേസില്‍ അന്തിമ വിധി കോടതി പുറപ്പെടുവിക്കും.

Top