ഹനാനെതിരെ വ്യാജ ആരോപണം: പ്രേരിപ്പിച്ചത് മറുനാടന്‍ മലയാളിയുടെ റിപ്പോര്‍ട്ടര്‍; വനജിനെതിരെയുള്ള ആരോപണം ഗുരുതരം; ശക്തമായ നടപടിയുമായി പൊലീസ്

മത്സ്യവില്‍പന നടത്തി ജീവിക്കുന്ന വിദ്യാര്‍ത്ഥിനി ഹനാനെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചു വരികയാണ് സൈബര്‍ ആക്രമണത്തിന് തുടക്കമിട്ട വയനാട് സ്വദേശി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അകത്താക്കി. ഹനാന് പിന്തുണ അറിയിച്ച മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പൊലീസ് നടപടി.

കൊച്ചിയില്‍ മീന്‍വില്പന നടത്തിയിരുന്ന തൃശൂര്‍ സ്വദേശിയായേ ഹനാനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം കോളേജ് വിദ്യാര്‍ത്ഥിയായ ഹനാന്‍ മീന്‍വില്പനക്കിറങ്ങിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇത് തട്ടിപ്പാണെന്നും സിനിമാ പ്രൊമോഷനാണെന്നും വാര്‍ത്ത പരന്നതാണ് അധിക്ഷേപത്തിന് ഇടയാക്കിയത്.

ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ട നൂറുദ്ദീന്‍ ഷെയ്ഖ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം കനത്തതോടെ ഒളിവില്‍ പോയ നൂറുദ്ദീന്‍ അറസ്റ്റിലാകുന്നതിന് മുമ്പ് സമൂഹ മാധ്യമത്തിലൂടെ ലൈവില്‍ എത്തിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

ഒരു ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിന്റെ ക്യാമറമാനായ അര്‍ജ്ജുന്‍ നല്‍കിയ വിവരങ്ങളാണ് താന്‍ പങ്കുവെച്ചതെന്നാണ് നൂറുദ്ദീന്‍ അവകാശപ്പെടുന്നത്. ഇതൊരു പെയ്ഡ് ന്യൂസ് ആണെന്നും അല്ലാതെ മൂന്നൂ ദിവസം കൊണ്ട് ഇത്ര വാര്‍ത്താ പ്രാധാന്യം നേടാനാവില്ലെന്നും അര്‍ജ്ജുന്‍ തന്നോട് പറയുകയായിരുന്നെന്നും നൂറുദ്ദീന്‍ പറയുന്നു. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ റിപ്പോര്‍ട്ടറാണ് വനജ്.

‘എന്നെ വച്ചു തന്നെ ചെയ്ത കാര്യങ്ങള്‍ അവരുടെ ചാനലിനു റേറ്റിങ് കൂട്ടാന്‍ വേണ്ടി അവരു തന്നെയാണ് ഇട്ടത്. വളരെ ആത്മാര്‍ഥമാണ് ഹനയുടെ കഥ കേട്ടത്. അങ്ങനെയാണ് തമ്മനത്തേയ്ക്കു പോയത്. പിന്നീട് ആ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ക്യാമറാമാനാണ് എന്നെ തെറ്റിദ്ധരിപ്പത്’ ഇതിനെ തുടര്‍ന്നാണ് ലൈവില്‍ വന്ന് ആരോപണം ഉന്നയിച്ചതെന്നും ഇയാള്‍ പറയുന്നു. തന്റെ പേര് വെളിപ്പെടുത്തരുതെന്നു പറഞ്ഞ് അര്‍ജ്ജുന്‍ വിളിച്ചിരുന്നെന്നും സൈബര്‍ സെല്ലിന് തന്റെ ഫോണ്‍ പരിശോധിക്കാമെന്നും നൂറുദ്ദീന്‍ പറയുന്നു. ഇതേ ഓണ്‍ലൈന്‍ സ്ഥാപനമാണ് തന്നെ അറസ്റ്റു ചെയ്തുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നും നൂറുദ്ദീന്‍ ആരോപിച്ചു.

VANAJ1

എന്നാല്‍ രാത്രിയോടെ ഇതേ മാധ്യമം ഞാന്‍ പൊലീസ് കസ്റ്റഡിയിലാണെന്ന് പറഞ്ഞ് വാര്‍ത്ത കൊടുത്തു. അവര്‍ എന്നെ കൊണ്ട് എല്ലാം ചെയ്യിച്ചിട്ട് ഒടുവില്‍ എന്നെ കുടുക്കാനാണ് ശ്രമിക്കുന്നത്. ഈ സത്യം നിങ്ങള്‍ അറിയണം. അവര്‍ക്ക് റേറ്റിങ് ഉണ്ടാക്കാന്‍ അവന്‍ എന്നെ കൊണ്ട് ചെയ്യിച്ചതാണ് നൂറുദ്ദീന്‍ പറയുന്നു.

മുമ്പും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകളുമായി മറുനാടന്‍ മലയാളി രംഗത്ത് വന്നിരുന്നു. ഹാദിയ വിഷയത്തില്‍ ഹാദിയ ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകുന്ന അഭുമുഖം പ്രസിദ്ധീകരിക്കും എന്ന് പ്രസ്താവിച്ച ആളാണ് റിപ്പോര്‍ട്ടറായ അര്‍ജുന്‍ സി വനജ്. ഇത്തരത്തില്‍ റേറ്റിംഗ് കൂട്ടാനായി എന്തും ചമയ്ക്കുന്ന തരത്തിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. പൊലീസ് അന്വേഷണവും ഇവര്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ടെന്നും വിവരമുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകാനാണ് സാധ്യത.

Latest