കണ്ണുചുവക്കില്ല; ഹാങ്ങ് ഓവറില്ല: ആത്ഭുത മദ്യവുമായി കൊറിയ

സ്‌പെഷ്യൽ റിപ്പോർട്ട്

ഹാങ്ങോവർ ഇല്ലാത്ത മദ്യം കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി വടക്കൻ കൊറിയ രംഗത്തെത്തി. വിപ്ലവകരമായ നേട്ടമായാണ് ഇതിനെ വടക്കൻ കൊറിയ വിശേഷിപ്പിക്കുന്നത്. ഇതോടൊപ്പം ഈ മദ്യം എത്ര കുടിച്ചാലും കണ്ണ് ചുവക്കില്ലെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. അയമോദക ഇനത്തിൽപെട്ട ഔഷധച്ചെടിയുടെ വേരിൽ നിന്നാണത്രേ മദ്യം നിർമ്മിക്കുന്നത്. പഞ്ചസാരയ്ക്ക് പകരം മലരാണ് ഉപയോഗിക്കുകയെന്നും ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ടെഡോങ്ങാങ്ങ് ഭക്ഷ്യനിർമ്മാണ ഗവേഷകസംഘമാണ് മദ്യം വികസിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗമ്യവും മര്യാദയുള്ളതുമായ ഈ കൊറിയോ മദ്യം നിര്മ്മിച്ചതിനെ ദേശീയനേട്ടം എന്നാണത്രേ വടക്കൻ കൊറിയൻ മാധ്യമങ്ങളും ഭരണകൂടവും വിശേഷിപ്പിച്ചത്. ഇതിലും ഫലപ്രദമായ മദ്യം മുൻപ് തന്നെ ലഭ്യമാണ് എന്ന അവകാശവാദവുമായി പല ശാസ്ത്രജ്ഞരും ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം എയ്ഡ്‌സ്, ക്യാൻസർ, മേഴ്‌സ്, എബോള, മയക്കുമരുന്ന് അടിമത്തം എന്നിവ പരിഹരിക്കുമെന്ന അവകാശവാദവുമായി കുംഡങ്2 എന്ന വാക്‌സിനും വടക്കൻ കൊറിയ പുറത്തിറക്കിയിരുന്നു. സ്വന്തമായി ഹൈഡ്രജന് ബോംബ് നിര്മ്മിച്ച് പരീക്ഷിച്ചതിനും കഴിഞ്ഞ ദിവസങ്ങളില് വടക്കൻ കൊറിയ മാധ്യമങ്ങളില് നിറഞ്ഞുനിന്നിരുന്നു.

Top