ഹനാന്‍ വീണ്ടും തമ്മനത്ത്; പുതിയ സംരംഭം ഉദ്ഘാടനം ചെയ്തത് സലിം കുമാര്‍

ഹനാന്‍ വൈറല്‍ ഫിഷ് എന്ന പേരില്‍ പുതിയ മൊബൈല്‍ മീന്‍ വില്‍പ്പന സ്ഥാപനം തുടങ്ങിയിരിക്കുന്നു. താന്‍ മുന്‍പ് മീന്‍വില്‍പ്പന നടത്തിയ കൊച്ചിയിലെ തമ്മനം ജംഗ്ഷനില്‍ തന്നെയാണ് ഈ പുതിയ സംരംഭവും പ്രവര്‍ത്തിക്കുന്നത്. നടന്‍ സലിം കുമാറാണ് ഹനാന്റെ സ്ഥാപനം ഉദഘാടനം ചെയ്തത്.

ടാറ്റായുടെ ‘എയ്സ്’ എന്ന പിക്ക്അപ്പ് വാഹനമാണ് തന്റെ കച്ചവടം നടത്താന്‍ ഹനാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. തന്റെ കച്ചവടം വന്‍ വിജയമാണെന്നാണ് ഹനാന്‍ പറയുന്നത്. മീന്‍ വില്‍പ്പനയ്ക്ക് വേണ്ടിയുള്ള വാഹനം ഹാനാന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാണ് ഡിസൈന്‍ ചെയ്തത്. നേരത്തെ തന്നെ മുറിച്ച് വൃത്തിയാക്കിയ പാക്ക് ചെയ്ത മീനാകും വാഹനത്തില്‍ നിന്നും ലഭിക്കുക. വില്‍പ്പനയില്‍ ഹനാനെ സഹായിക്കാനായി ഒരാളും ഉണ്ടാകും. തന്റെ പഠനവും മീന്‍ വില്‍പ്പനയും ഒരുമിച്ച് കൊണ്ട് പോകാനാണ് ഹനാന്‍ ആഗ്രഹിക്കുന്നത്. ‘വൈറല്‍ ഫിഷ്’ മൊബൈല്‍ മാര്‍ക്കറ്റിന്റെ ആപ്പും വെബ്‌സൈറ്റും ഉടന്‍ തന്നെ പുറത്തിറങ്ങും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമ്മനത്ത് മീന്‍ വില്‍പ്പന നടത്താന്‍ കൊച്ചി കോര്‍പ്പറേഷന്‍ ഹനാന് അനുമതി നല്‍കിയിട്ടുണ്ട്. തന്നെപ്പോലെ തന്നെ തന്റെ പുതിയ സംരംഭവും ജനങ്ങള്‍ക്കിടയില്‍ വൈറലാകുമെന്നാണ് ഹനാന്‍ കരുതുന്നത്. രാവിലെ കാക്കനാട്ടും വൈകുന്നേരം തമ്മനത്തും വില്‍പ്പന നടത്താനാണ് ഹനാന്‍ പദ്ധതിയിടുന്നത്. ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയും വില്‍പ്പന വിപുലീകരിക്കുകയും ചെയ്യും.

സംരംഭം തുടങ്ങാനുള്ള പണം ലോണെടുത്താണ് ഹനാന്‍ കണ്ടെത്തിയത്. ജില്ലാ ഭരണകൂടം ഫിഷ്സ്റ്റാള്‍ തുടങ്ങാന്‍ സഹായിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല. നേരത്തെയുണ്ടായ വാഹനാപടകത്തില്‍ നിന്നും കരകയറുന്നതേയുള്ളൂ ഹനാന്‍. ചികിത്സയുടെ ആവശ്യത്തിനായി കോളജില്‍ ലീവിന് അപേക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍ ഹനാന്‍. സാമൂഹിക മാധ്യമങ്ങളില്‍ ആദ്യം ആഘോഷിക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തിട്ടും തളരാതെ നിന്നു പോരാടിയ പെണ്‍കുട്ടിയാണ് ഹനാന്‍.

Top