അവര്‍ സ്‌നേഹത്തോടെ എനിക്ക് തന്ന പണം ഞാന്‍ തിരികെ നല്‍കുന്നു; ഒന്നര ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി ഹനാന്‍; കൈയടിച്ച് സോഷ്യല്‍മീഡിയ

പ്രളയക്കെടുതിയില്‍ കേരളം വലയുമ്പോള്‍ സഹായഹസ്തം നീട്ടി സര്‍ക്കാരിന്റ പുത്രി ഹനാനും. തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന ശേഷം ബാങ്ക് അക്കൗണ്ടുകളിലേക്ക് സഹായമായി എത്തിയ ഒന്നരലക്ഷം രൂപയാണ്  ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തത്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി മുന്‍പ് അവര്‍ സ്‌നേഹത്തോടെ എനിക്ക് തന്ന പണം ഞാന്‍ തിരികെ നല്‍കുന്നുവെന്നാണ് തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ത്ഥിനി ഹനാന്‍ പ്രതികരിച്ചത്.

കോതമംഗലത്ത് ഹനാന്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്. പണം ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുമെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രളയക്കെടുതിയില്‍ കൈതാങ്ങായി ഒട്ടേറെ പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഭാഷയുടെ രാഷ്ട്രീയതത്തിന്റെയും അതിര്‍വരമ്പുകള്‍ക്കപ്പുറം നിന്ന് കേരളത്തിന് സഹായപ്രവാഹമാണ്. ദുരന്തബാധിതരായവര്‍ക്ക് എയര്‍ടെല്‍ സൗജന്യ കോളും, ഡേറ്റയും നല്‍കുന്നു, 17, 18.19 തീയതികളില്‍ ലോക്കല്‍/എസ്ടിഡി എയര്‍ടെല്‍ ടു എയര്‍ടെല്‍ സൗജന്യ കോള്‍സൗജന്യ കോളുകളും നല്‍കും.

എയര്‍ടെല്‍ പ്രീപൈഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് 30 രൂപയുടെ ഓട്ടോമാറ്റിക് അപ്രൂവല്‍ എല്ലാവര്‍ക്കും ഇതിനകം സൗജന്യമായി നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ, 1 ജിബി ഡാറ്റ 7 ദിവസം സൗജന്യമായും നല്‍കും. പോസ്റ്റ് പേഡ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ബില്‍ അടക്കുന്നതിനുള്ള തീയതി നീട്ടി. കൂടാതെ എയര്‍ടെല്ലിന്റെ സാറ്റ്‌ലൈറ്റ് കണക്ടിവിക് റ്റി സംസ്ഥാനത്തെ അഞ്ച് പ്രധാന ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അത് വഴി സൗജന്യ കോളും. നെറ്റും ഉപയോഗിക്കാന്‍ ദുരിതബാധിതര്‍ക്ക് കഴിയും. ഇത് കൂടാതെ കേരളത്തിലുടനീളമുള്ള 28 ഓളം എയര്‍ടെല്ലിന്റെ സ്റ്റോറുകള്‍ വഴി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും സൗജന്യമായി ഫോണ്‍ ചെയ്യാനുമുള്ള സൗകര്യങ്ങളും ചെയ്തിട്ടുണ്ട്.

Latest
Widgets Magazine