രാമായണ ആചരണം; സിപിഎമ്മിന് ഹനുമാന്‍ സേനയുടെ പിന്തുണ; ഇടതിന് തിരിച്ചറിവ് വന്നെന്ന്

കോഴിക്കോട്: രാമായണം ചര്‍ച്ചയാക്കാനുള്ള സിപിഎം തീരുമാനത്തിന് പിന്തുണയുമായി ഹനുമാന്‍ സേന. സിപിഎമ്മിന്റെ ഈ തിരിച്ചറിവിനും നിലപാടിനും ഹനുമാന്‍സേന പിന്തുണയ്ക്കുന്നകായി സംസ്ഥാന അധ്യക്ഷന്‍ എ എം ഭക്തവത്സലന്‍ പ്രസ്താവനയില്‍ അറിയിച്ചു. രാമായണ ചര്‍ച്ചകളും മാസാചരണവുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍ക്കിടയിലാണ് സിപിഎമ്മിന് പരസ്യ പിന്തുണയുമായി സംഘപരിവാര സംഘടന രംഗത്തെത്തിയിരിക്കുന്നത്.

പാര്‍ട്ടി അംഗങ്ങളില്‍ പോലും രാമായണത്തെ കുറിച്ചുള്ള പുതിയ വിവാദങ്ങള്‍ ആശയകുഴപ്പം സൃഷ്ടിച്ച സാഹചര്യത്തില്‍ ഹനുമാന്‍ സേനയുടെ പരസ്യപിന്തുണയും സിപിഎമ്മിന് തലവേദനയാകും. രാമായണത്തെ മതേതര കാഴ്ച്ചപാടോടെ പൊതുസമൂഹത്തില്‍ അവതരിപ്പിക്കാന്‍ സിപിഎം പിന്തുണയുള്ള സംഘടന ശ്രമിക്കുന്നതിനെ പിന്തുണയ്ക്കുമെന്നാണ് ഹനുമാന്‍ സേന വ്യക്തമാക്കുന്നത്. രാമന്റെ മഹത്വം മനസിലാക്കിയ കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്നു ഇ എം എസ് .അത് കൊണ്ടായിരുന്നു 1986 ല്‍ തിരൂരില്‍ നടന്ന

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സി ഐ ടിയു സമ്മേളനത്തില്‍ വച്ച് ബാബറിമസ്ജീസ് പൊളിച്ച് കളഞ്ഞ് രാമജന്മഭൂമി പ്രശ്‌നം പരിഹരിക്കണമെന്ന് ഇ എം എസ് ആവശ്യപ്പെട്ടതെന്ന് ഹനുമാന്‍ സേന പ്രസ്താവനയില്‍ പറയുന്നു. ഹിന്ദുമത വിശ്വാസികളെ ലക്ഷ്യം വച്ച് സിപിഎം നടത്തുന്ന രാമായണ പ്രചരണം മതേതരത്വത്തിന് വേണ്ടിയാണെങ്കില്‍ പിന്തുണയ്ക്കുന്നു. ലോകദര്‍ശനമായ രാമായണത്തെ തിരിച്ചറിയാനും പരസ്യമായി പ്രഖ്യാപിക്കാനും സിപിഎം തയ്യാറായത് മാറ്റത്തിന്റെ ഭാഗമാണെന്നും ഹനുമാന്‍ സേന ചൂണ്ടികാട്ടുന്നു. വിവാദമായ സിപിഎമ്മിന്റെ രാമായണ മാസാചരണം ഹനുമാന്‍ സേനയുടെ പിന്തുണയോടെ സംഘപരിവാര സംഘടനകള്‍ക്കിടയിലും ഇടതു ചിന്തകര്‍ക്കിടിയിലും പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നുറപ്പ്.

Top