കുഞ്ഞനുജത്തി നസ്രിയയെ ചേര്‍ത്ത് പിടിച്ച് പൃഥ്വിരാജ്; ചിത്രം വൈറല്‍

ഫഹദ് ഫാസിലുമായുളള വിവാഹശേഷം സിനിമയില്‍നിന്നും വിട്ടുനിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങിവന്നു കഴിഞ്ഞു. അഞ്ജലി മേനോന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ പൃഥ്വിയുടെ അനുജത്തിയുടെ വേഷമാണ് നസ്രിയയ്ക്ക്. പാര്‍വതിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇന്ന് 22ാം പിറന്നാളാഘോഷിക്കുന്ന നസ്രിയക്ക് പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുകയാണ് പൃഥ്വിരാജ്. നസ്രിയയെ കുഞ്ഞനുജത്തി എന്നു വിളിച്ചുതന്നെയാണ് പൃഥ്വി പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നതും. 2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദിനെ നസ്‌റിയ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയില്‍നിന്നും കുറച്ചുകാലം വിട്ടുനിന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയിസിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്.

Latest
Widgets Magazine