ഹരിശങ്കറിൻറെ മരണവിവരം അറിഞ്ഞ് ഇടപെട്ട സിപിഎം നേതാവ് ആര്.?ഫോട്ടോ ജേർണലിസ്റ്റ് ഹരിശങ്കറിന്‍റെ മരണത്തിൽ അന്വേഷണം വേണം.

ഹെറാൾഡ് ന്യൂസ് ടിവി മാനേജിംഗ് എഡിറ്റർ എസ് വി പ്രദീപ് പിന്തുടരുന്ന അന്വേഷണ പരമ്പര..(2 )

തിരുവനന്തപുരം :ഫോട്ടോ ജേർണലിസ്റ്റ് ഹരിശങ്കറിന്‍റെ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നു. ഹരിശങ്കറിൻറെ മരണവിവരം അറിഞ്ഞ് ഇടപെട്ട സിപിഎം നേതാവ് ആര്.?എന്തുകൊണ്ട് ഹരിശങ്കറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചില്ല. എന്തുകൊണ്ട് ബ്രയിൻ സർജറിക്ക് മികവുള്ള മറ്റ് സ്വകാര്യ ആശുപത്രിയിൽ ഹരിശങ്കറെ എത്തിച്ചില്ല?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇങ്ങനെ നിരവധി ചോദ്യങ്ങളും ആവശ്യങ്ങളും ഹരിശങ്കറിൻറെ സുഹൃത്തുക്കൾക്കിടയിൽ ശക്തമായി ഉയരുന്നു. വെറും അപകടമെന്നും മസ്തിഷ്കാഘാതമെന്നും പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വമെന്നാണ് ഒരു വിഭാഗം സുഹൃത്തുക്കൾ പറയുന്നത്. ഹരിശങ്കറിൻറെ ദുരൂഹതകള്‍ നിറഞ്ഞ മരണത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇരുട്ടിന്‍ മറവിൽ എന്നാണ് പലരുടേയും നിലപാട്.

ഹരിശങ്കർ തലയടിച്ച് വീണു എന്നാണ് മെഡിക്കൽ സെൻറർ ആശുപത്രിയിലെത്തിച്ചവർ നൽകിയ വിവരം. എങ്ങനെ തലയടിച്ച് വീണു എന്നാണ് അറിയാത്ത കാര്യം. വീണതാണോ തള്ളി ഇട്ടതാണോ ചുവട് തെറ്റിയതാണ് എന്നതാണ്. തലയിൽ നിന്നുണ്ടായ മുറിവാണ് മരണകാരണമായി പറയുന്നത്. അപകടമരണം അല്ല എന്ന് വരുത്തിതീർക്കാൻ ആർക്കൊക്കെയോ താൽപര്യം ഉള്ളതുപോലെ.sv-preddp

അപകടമുണ്ടായാൽ അതും തലപൊട്ടി രക്തമൊഴുകുന്ന സാഹചര്യത്തിൽ ഏറ്റവും അടുത്തുള്ള ആശുപത്രി എന്നനിലയിൽ മെഡിക്കൽ സെൻററിൽ എത്തിച്ചെങ്കിലും ദുരൂഹതകൾ പിന്നെയും വിട്ടൊഴിയുന്നില്ല. ഒരു ബ്രെയിൻ സർജറിക്കു വേണ്ടി അത്യാധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത മെഡിക്കൽ സെൻററില്‍ അടിയന്തരമായാണ് സർജറി നടത്തിയത്. എല്ലാ സൗകര്യങ്ങളുമുള്ള സ്വകാര്യ ആശുപത്രിയും മെഡിക്കൽകോളേജും തൊട്ടടുത്തുള്ളപ്പോൾ മെഡിക്കൽ കോളേജിൽ ഹരിശങ്കർ ചികിത്സയ്ക്കായി എത്തിക്കുവാൻ ആരാണ് തടസ്സം നിന്നത്. എന്ന ചോദ്യം ഉയർന്നു വരികയാണ്.

മെഡിക്കൽ സെൻററിനെക്കാൾ ഉയർന്നതോതിലുള്ള ചികിത്സാ സൗകര്യം ലഭ്യമാക്കാൻ നിഷ്പ്രയാസം സാധിക്കുമ്പോഴാണ് ഒരു ഭാഗ്യപരീക്ഷണത്തിന് മെഡിക്കൽ സെന്ററില്‍ തന്നെ സർജറി നടത്തിയത്. മെഡിക്കൽ സെൻററില്‍ ചികിത്സ അപര്യാപ്തമാണെന്നും രാഷ്ട്രീയ സാമൂഹിക മാധ്യമ മേഖലകളിലെ പലരും ചൂണ്ടിക്കാട്ടിയതാണ്.

ഹരിശങ്കറിൻറെ മരണം
സുഹൃത്തുക്കളോടൊപ്പമുള്ള ഒരു മദ്യപാന സദസ്സിൽ വെച്ചുണ്ടായ എന്തെങ്കിലും പ്രകോപനത്തില്‍ ഉണ്ടായ അത്യാഹിതമാണോ? അപകടമുണ്ടായ തലേന്ന് രാത്രി ശങ്കറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ആരൊക്കെയായിരുന്നു? എന്തെങ്കിലും ലക്ഷ്യങ്ങളുമായി വന്ന ആരെങ്കിലും ആ കമ്പനിയിൽ ഉണ്ടായിരുന്നോ? ഹരിശങ്കറുമായി എന്തെങ്കിലും ശത്രുത മനസ്സിൽ വച്ചിരുന്നവർ രാത്രി പാർട്ടിയിൽ വന്നിരുന്നുവോ? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഹരിശങ്കറിന്‍റെ മരണത്തിന് പിന്നാമ്പുറത്തു നിന്നും ഉയർന്നു വരുന്നത്. ഈ ചോദ്യങ്ങൾക്ക് സംശയമില്ലാത്ത ഉത്തരം കണ്ടെത്തി ദുരൂഹതകൾ നീക്കാനുള്ള നടപടികൾ എത്രയും വേഗം ഉണ്ടാകണമെന്ന് ഹരിശങ്കറിൻറെ ഒരുവിഭാഗം സുഹൃത്തുക്കൾ ആവശ്യപ്പെടുന്നു.

ഹരിശങ്കറിൻറെ മരണവിവരം അറിഞ്ഞ് ഇടപെട്ട സിപിഎം നേതാവ് ആര്. എന്തായിരുന്നു ഈ സിപിഎം നേതാവിൻറെ ലക്ഷ്യം. അതിനെ പിന്തുണച്ചവർ ആരൊക്കെ?
—–+തുടരും+——

Top