പിഴവുകള്‍ തീര്‍ത്ത് ഹരിവരാസനം വീണ്ടും ആലപിക്കാനൊരുങ്ങി യേശുദാസ്

ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം കീര്‍ത്തനത്തില്‍ നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങി യേശുദാസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിട്ടപ്പെടുത്തിയ പാട്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി പുനക്രമീകരിക്കുമെന്ന് നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വിശദമാക്കിയിരുന്നു. കീ​ർ​ത്ത​ന​ത്തി​ലെ സ്വാ​മി എ​ന്ന പ​ദം ഒ​ഴി​വാ​ക്കി​യും അ​രിവി ​മ​ർ​ദ​നം എ​ന്ന പ​ദം അ​രു​വി മ​ർ​ദ​നം എ​ന്ന നി​ല​യി​ലു​മാ​ണ് ആ​ലാ​പ​ന​ത്തി​ന്‍റെ ട്യൂ​ണി​നു വേ​ണ്ടി പാ​ടി​യ​തെ​ന്നും പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു. കോന്നകത്ത് ജാനകിയമ്മ രചിച്ച ഹരിവരാസനത്തിലെ പിഴവുകള്‍ യേശുദാസിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചെന്ന് എ പത്മകുമാര്‍ പറഞ്ഞു. ഇ​തു യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പ​ഴ​യ പാ​ട്ട് മാ​റ്റി സം​ശു​ദ്ധ​മാ​യ കീ​ർ​ത്ത​നം ത​ന്നെ ശ​ബ​രി​മ​ല​യി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​മെ​ന്നും പത്മകുമാര്‍ വ്യക്തമാക്കി. മെരിലാന്‍ഡി സുബ്രഹ്മണ്യം 1975 ല്‍ നിര്‍മിച്ച സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് യേശുദാസ് ഹരിവരാസനം ആലപിച്ചത്. കീര്‍ത്തനത്തിന് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്ന് ശബരിമലയില്‍ നടയടയ്ക്കുമ്പോള്‍ ഉറക്കുപാട്ടായി ഉള്‍പ്പെടുത്തുകയായിരുന്നു.

Top