ആ വാക്കുകൾക്കു സെക്‌സിൽ വലിയ പ്രാധാന്യമുണ്ട്; ലൈംഗികത കൂടുതൽ സ്‌നേഹ സമ്പന്നമാക്കാം

ഹെൽത്ത് ഡെസ്‌ക്

ന്യൂഡൽഹി: ലൈംഗികതയിൽ ഏർപ്പെടുന്ന പങ്കാളികൾ തമ്മിൽ അർത്ഥം വച്ചുള്ള വാക്കുകളും, ആംഗ്യങ്ങളും ബന്ധത്തിന്റെ ഊഷ്മളത വർധിപ്പിക്കുമെന്നു പഠനം. ദിവസവും സെക്‌സിലേർപ്പെടുന്നവർക്കു എന്നും പുതു ഊർജം നൽകുന്നതാണ് ഇത്തരത്തിൽ പറയുന്ന വാക്കുകളും ആംഗ്യങ്ങളും എന്നാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. സെക്‌സിലെ ആവർത്തന വിരസതയാണ് പലപ്പോഴും ലൈംഗികതയിൽ പുറത്തേയ്ക്കുളള ബന്ധങ്ങളിലേയ്ക്കു നയിക്കുന്നത്. ഇത് ഒഴിവാക്കാനുള്ള നടപടികളാണ് ഇപ്പോൾ വാക്കുകളും, ആംഗ്യങ്ങളിലൂടെയും പുറത്തു വന്നിരിക്കുന്നത്.
ലൈംഗിതക ആരംഭിക്കും മുമ്പ് പങ്കാളികൾ തമ്മിൽ സംസാരിക്കുന്നതിനു സമയം കണ്ടെത്തണം. ഇത്തരത്തിൽ സംസാരിച്ച് നല്ല മൂഡിയിൽ എത്തിയ ശേഷം വേണം ലൈംഗിക ബന്ധത്തിലേയ്ക്കു കടക്കാൻ. ലൈംഗിക ബന്ധത്തിനിടയിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് കൂടുതൽ ഉത്തേജനം നൽകും. ലൈംഗിക ആഗ്രഹങ്ങൾ തുറന്നു പറയുന്നത് പങ്കാളിയെ കൂടുതൽ ഉത്തേജിപ്പിക്കാനും ഇട നൽകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സംസാരം കുറയുന്നതാണ് ദമ്പതിമാർ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നതിന്റെ പ്രധാന കാരണമെന്നാണ് പഠനത്തിൽ നിന്നും വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top