മന്ത്രി ശശീന്ദ്രനെതിയായ ഹർജി; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

കൊച്ചി: ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെതിയായ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കാൻ ഇടയാക്കിയ സാഹചര്യം സംബന്ധിച്ച് വിശദീകരണം നൽകാൻ കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതി വിധി റദാക്കണമെന്ന് ആശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസ് നിലവിലുള്ളപ്പോൾ പെൺകുട്ടിയുടെ പരാതി മാത്രം പരിഗണിച്ചാണ് കേസ് കീഴ്കോടതി റദാക്കിയതെന്നും മഹാലക്ഷ്മി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മഹാലക്ഷ്മിയുടേത് തെറ്റായ വിലാസമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഒരു മാദ്ധ്യമ പ്രവര്‍ത്തകനും സര്‍ക്കാർ അഭിഭാഷകനും അപേക്ഷ നല്‍കി.

വീണ്ടും ഹണിട്രാപ്പ് കേസ്!!!മന്ത്രി ശശീന്ദ്രന് വീണ്ടും മന്ത്രിക്കുപ്പായം നഷ്ടമാകും?.. മംഗളം ചാനലിനെ പിടിച്ചുലച്ച ഹണിട്രാപ്പ് കേസിൽ ദുരൂഹമായ ട്വിസ്റ്റ് .25 കോടി നഷ്ടപരിഹാരം വേണമെന്ന പരാതി ക്രൈംബ്രാഞ്ചിന്.ഹെറാൾഡ് ന്യുസ് എക്സ്‌ക്‌ളൂസീവ് ഫോൺ കെണിയിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ് !!മന്ത്രി എകെ ശശീന്ദ്രന്‍ അശ്ലീല സംഭാഷണത്തിൽ ദുരൂഹത!!.ഫോണ്‍കെണി കേസില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ മന്ത്രി എകെ ശശീന്ദ്രന്‍ അശ്ലീല സംഭാഷണം നടത്തി!!? കേസില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു; എകെ ശശീന്ദ്രന്‍ ഫോണ്‍കെണി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ശശീന്ദ്രൻ വീണ്ടും തെറിക്കും: ശബരിമലയിൽ എൻ.എസ്.എസിനെ തണുപ്പിക്കാൻ ഗണേശന് മന്ത്രി സ്ഥാനം: കേരള കോൺഗ്രസ് പിള്ള ഗ്രൂപ്പ് ഉടൻ എൻസിപിയിലേയ്ക്ക്; അടവ് മാറ്റി സർക്കാർ മന്ത്രി ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസില്‍ മൊഴിയടുക്കുന്നു; രാജിവച്ച 34 പേരും ഹാജരാകണം
Latest
Widgets Magazine