ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് പ്രസിണ്ടന്റിനെതിരെ ഹൈക്കോടതി സ്വേേമധയാ കേസെടുത്തു; നിയമപരമായി നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ്

കൊച്ചി: മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഇപ്പോള്‍ നടന്നത് ക്രിമിനല്‍ കുറ്റമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് പ്രത്യാഘാതം നേരിടേണ്ടിവരും. ആരെങ്കിലും ഹര്‍ത്താലിനാഹ്വാനം ചെയ്താല്‍ സര്‍ക്കാര്‍ സര്‍വീസുകള്‍ നിര്‍ത്തരുതെന്നും വിദ്യാര്‍ഥികളടക്കം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ന്യായീകരണമില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരായ ഹൈക്കോടതി നടപടിയെ നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കോടതിയുടെ നടപടികളെ മാനിക്കുന്നുവെന്ന് പറഞ്ഞ ഡീന്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കോടതിക്കു ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരപരാധികളായ രണ്ട് സഹപ്രവര്‍ത്തകരെയാണ് അരുംകൊല ചെയ്തത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെമ്ബാടുമുള്ള പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും ഒരിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം നടത്തിയിട്ടില്ലെന്നും ഡീന്‍ പറഞ്ഞു.

അതേസമയം മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാവ് ആരെന്നും മിന്നല്‍ ഹര്‍ത്താല്‍ എങ്ങനെ നടത്താനാവുമെന്നും ഹൈക്കോടതി ചോദിച്ചു. ഡീന്‍ കുര്യാക്കോസിന്റെ ഫെയ്സ്ബുക് പോസ്റ്റ് കോടതിക്കു കൈമാറി. എന്നാല്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കോടതിക്കും ബാധ്യതയുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസില്ലാതെ സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. എന്നാല്‍ ഇന്നലെ അര്‍ദ്ധരാത്രി ഫേസ്ബുക്കിലൂടെയായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനം.

ജനുവരി മൂന്നിലെ ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനുായ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

Top