നിത്യയൗവ്വനത്തിന് നെല്ലിക്ക.. നിങ്ങള്‍ക്കറിയാത്ത നെല്ലിക്ക ഗുണങ്ങള്‍

ച്യവന മഹര്‍ഷിയുടെ യൗവ്വനം വീണ്ടെടുക്കാന്‍ ഉപയോഗിച്ച സിദ്ധൗഷധത്തിലെ മുഖ്യ ചേരുവയായിരുന്നു നെല്ലിക്ക.നെല്ലിമരം 8 മുതല്‍ 18 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. മരപ്പട്ട ചാര നിറത്തിലുള്ളതാണ്.ഫില്ലാന്തേസിയെ എന്ന സസ്യകുടുംബത്തില്‍ പെട്ട നെല്ലിയുടെ ശാസ്ത്രീയ നാമം ഫില്ലാന്തസ് എംബ്ലിക്ക (Phyllanthus emblica) അഥവാ എംബ്ലിക്ക ഒഫിസിനാലിസ് (Emblica officinalis) എന്നാണ്. സംസ്കൃതത്തില്‍ ആമലിക, ആംല, ധാത്രിക, ബ്രഹ്മ, വൃക്ഷ, രാധ, ശിവ തുടങ്ങിയ പേരില്‍ അറിയപ്പെടുന്നു.

ഇംഗ്ലീഷില്‍ ഇന്ത്യന്‍ ഗൂസ്ബെറി എന്നാണ് നെല്ലി അറിയപ്പെടുന്നത്.25 മുതൽ 50-60 അടി വരെ ഉയരത്തിൽ വളരുന്ന നെല്ലിമരത്തിന്റെ തായ് തടിയുടെ തൊലിക്ക് തവിട്ടുനിറമാണ്. നെല്ലിയുടെ ഇല, വേര്, തൊലി, കായ്‌ ഇവ ഔഷധ ഗുണമുള്ളതാണ്. രണ്ടുതരം നെല്ലികള്‍ കണ്ടുവരുന്നു. നാട്ടില്‍ നട്ടുവളര്‍ത്തുന്ന നാട്ടുനെല്ലിയും വനത്തില്‍ വളരുന്ന കാട്ടുനെല്ലിയും. കാട്ടുനെല്ലിക്ക വളരെ ചെറുതായിരിക്കും. എല്ലാ രസങ്ങളും (പുളി, മധുരം കയ്പ്, എരിവ്) അടങ്ങിയിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read :വരുണ്‍ ഗാന്ധിയുടെ നഗ്‌നചിത്രങ്ങള്‍ പുറത്ത് ..ലൈംഗിക തൊഴിലാളിക്ക് ഒപ്പമുള്ള കിടപ്പറ രംഗങ്ങള്‍ ..സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു ..ഹണി ട്രാപ്പിൽ കുടുങ്ങിയ വരുൺ ഗാന്ധി

പച്ചനെല്ലിക്കയില്‍ 80 ശതമാനം ജലമാണ്. നെല്ലിക്കയില്‍ ധാരാളം ജീവകങ്ങൾ അടങ്ങിയിരിക്കുന്നു. ഓറഞ്ച് നീരില്‍ ഉള്ളതിനേക്കാള്‍ ഏതാണ്ട് 20 മടങ്ങ് ജീവകം സി നെല്ലിക്കാനീരില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയില്‍ ടാനിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ നെല്ലിക്ക വേവിച്ചാലോ ഉണങ്ങിയാലോ അതിലുള്ള ജീവകങ്ങള്‍ നഷ്ടപ്പെടുന്നില്ല. ഇരുമ്പ്, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, ടാനിക് അമ്ലംഗാലിക് അമ്ലം, എല്ലാജിക് അമ്ലം, ചെബുളിനിക് അമ്ലം, ജീവകം എ, ബി, സി തുടങ്ങി അനേകം മൂലകങ്ങളും അമ്ലങ്ങളും ജീവകങ്ങളും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.

ക്ഷീര സാഗരം കടഞ്ഞുകിട്ടിയ അമൃതിനു വേണ്ടി ദേവന്മാരും അസുരന്മാരും മത്സരിച്ചപ്പോള്‍ അമൃതില്‍ നിന്നും താഴേക്കു വീണ ഒരുതുള്ളി അമൃതാണ് നെല്ലിക്കയായെതെന്നാണ് ഐതിഹ്യം. അങ്ങനെ അമൃതിന്റെ ഭാഗമായ നെല്ലിക്ക മനുഷ്യരിലെ ഒട്ടുമിക്ക അസുഖങ്ങളുടെ പ്രതിവിധിയായും സൗന്ദര്യസംരക്ഷണത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്നു. ആയുര്‍വേദ ഔഷധങ്ങളിലെ ഒരു പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിയുടെ ഇല, വേര് പട്ട ഇവയും ചില ഔഷധങ്ങളുടെ ചേരുവകളായി ഉപയോഗിക്കുന്നുണ്ട്. ച്യവനപ്രാശത്തിലെ മുഖ്യ ഘടകമാണ് നെല്ലിക്ക. നെല്ലിക്ക, താന്നിക്ക, കടുക്ക ഇവ ചേര്‍ന്നതാണ്‌ ത്രിഫല. ജലദോഷം മുതല്‍ അര്‍ബുദത്തിന്റെ ശമനത്തിനു വരെ നെല്ലിക്ക ഉപയോഗിക്കുന്നു. നെല്ലിക്ക ഒരു നല്ല നിരോക്സീകരണകാരിയാണ് (antioxidant). നെല്ലിക്കയുടെ ഔഷധഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം നെല്ലിക്കയിലെ ജീവകം സി രക്തത്തിലെ ട്രൈഗ്ളിസറൈഡ്, കൊളസ്ട്രോള്‍ എന്നീ കൊഴുപ്പുകളുടെ അളവ് കുറയ്ക്കുന്നു. സ്ഥിരമായി നെല്ലിക്ക ഉപയോഗിക്കുന്നവരുടെ ദഹന പ്രക്രിയ സുഗമമാകും. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറംതള്ളി കരളിനെ സംരക്ഷിക്കുന്നു. ശ്വാസകോശ സംരക്ഷണത്തിനും ആസ്തമയ്ക്കും ഉത്തമാണ്. നെല്ലിക്ക ധാതുപുഷ്ടിക്കും ശുക്ലവര്‍ദ്ധനവിനും ഉത്തമമാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പോളിഫീനോള്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. പ്രമേഹചികിത്സയില്‍ വളരെ പ്രാധാന്യമാണ് നെല്ലിക്കയ്ക്കുള്ളത്. നെല്ലിക്കാനീര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നു. നെല്ലിക്കാനീരും മഞ്ഞള്‍പ്പൊടിയും സമം ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത്‌ പ്രമേഹശമനത്തിനു നല്ലതാണ്. ഓര്‍മശക്തി കൂട്ടുന്നതിനു വളരെ നല്ലതാണ് നെല്ലിക്ക. ഓര്‍മശക്തി നശിക്കുന്ന അള്‍ഷിമേര്‍സ് രോഗം ബാധിച്ചവര്‍ക്ക് നെല്ലിക്ക ഉപയോഗിക്കുന്നത് ആശ്വാസകരമാണ്. മലബന്ധം ഒഴിവാക്കുന്നതിനും നല്ല ശോധനക്കും ഉത്തമമാണ് നെല്ലിക്ക. നേത്രസംരക്ഷണത്തിലും നെല്ലിക്കയുടെ പങ്കു വളരെ വലുതാണ്. പ്രമേഹം മൂലമുണ്ടാകുന്ന തിമിരത്തെ ഒരുപരിധിവരെ തടഞ്ഞുനിര്‍ത്തുന്നതിന് നെല്ലിക്കയുടെ ഉപയോഗം സഹായിക്കും. ചര്‍മസംരക്ഷണത്തിന് നെല്ലിക്കയുടെ ഉപയോഗം വളരെ ഗുണം ചെയ്യും. നെല്ലിക്കയി ല്‍ജീവകം സി ധാരാളം ഉള്ളത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ ചര്‍മത്തെ എപ്പോഴും നനവുറ്റതാക്കിയും മാറ്റുന്നു. കേശസംരക്ഷണത്തിനും നെല്ലിക്ക ഉത്തമമാണ്. നെല്ലിക്ക ചേര്‍ന്ന ധാരാളം കേശസംരക്ഷക ഷാമ്പൂവും എണ്ണയും വിപണിയില്‍ ലഭ്യമാണ്. നെല്ലിക്കയുടെ ഉപയോഗം ധാരാളം കാത്സ്യത്തെ ആഗീകരിക്കുന്നതിനാല്‍ മുടി നല്ല നിറമുള്ളതാകുന്നു. ഒപ്പം, അകാലത്തിലെ നരയേയും അകറ്റുന്നു. മുടിയുടെ ഉത്ഭവസ്ഥാനത്ത് (hair follicles) ശക്തി നല്‍കി മുടിക്ക് കനവും അഴകുള്ളതുമാക്കുന്നു. നെല്ലിക്ക അരച്ച് തലയോട്ടിയില്‍ പുരട്ടുന്നത് മുടി നല്ല രീതിയില്‍ വളരുന്നതിനും നരയ്ക്കുന്നത് തടയാനും സാധിക്കുന്നു.

പുരാതനകാലം മുതല്‍ക്കെ നെല്ലിക്കയുടെ രസായന (rejuvenation) ഗുണത്തെപ്പറ്റി ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. നെല്ലിക്കയുടെ നിരോക്സീകരണ ശക്തി (antioxidant) രക്തത്തിലെ സ്വതന്ത്രമായ മൂലധാതുക്കളെ (free radicals) നീക്കം ചെയ്യുന്നു. നെല്ലിക്കയുടെ ഉപയോഗം ത്വക്കിലെ കൊല്ലാജെന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം കൂട്ടുകയും ഇവയുടെ നാശത്തിനു തടയിടുകയും ചെയ്യുന്നു. കൊല്ലാജെനാണ് ത്വക്കിന് അയവും ശക്തിയും നല്‍കി യുവത്വം നിലനിര്‍ത്തുന്നത്. അങ്ങനെ മനുഷ്യരിലെ ഒട്ടുമിക്ക അവയവങ്ങളേയും സംരക്ഷിച്ച് യുവത്വവും നിലനിര്‍ത്തുന്ന നെല്ലിക്ക തികച്ചും ഒരു രസായന സഹായി തന്നെ.ഉപ്പിലിടാനും ആയുര്‍വേദ ചികില്‍സക്കുമാണ് നെല്ലിക്ക ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുന്നത്.പച്ച നെല്ലിക്കാ നീരും തേനും ചേര്‍ത്ത് നിത്യവും കഴിച്ചു വന്നാല്‍ ശരീരം നല്ലതു പോലെ പുഷ്ടിപ്പെടുന്നതാണ്.

നാടന്‍ നെല്ലിക്ക ദിവസവും രണ്ടെണ്ണം വെച്ച്‌ കഴിക്കുന്നത്‌ ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കും.നെല്ലിക്ക കുട്ടികളുടെ ബുദ്ധി വികാസത്തിന് വളരെ ഉത്തമമാണ്.കണ്‌ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ തടയാനും നെല്ലിക്കയ്‌ക്ക്‌ സാധിക്കും.തണലില്‍ ഉണക്കിയ നെല്ലിക്കയുടെ തോട് പൊടിച്ചത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തിളപ്പിക്കുക ഇത് തലമുടിയിലും തലയോട്ടിയിലും പുരട്ടിക്കുളിച്ചാല്‍ മുടികറുക്കുകയും തലമുടി ധാരളമായി വളരുകയും ചെയ്യും.
Top