വായ്നാറ്റത്തെ നിസ്സാരമായി അവഗണിക്കരുത്; 6 വലിയ രോഗങ്ങൾക്ക് കാരണമായേക്കാം  

രോഗ്യപ്രശ്‌നങ്ങളുടെ സൂചനയായാണ് പലപ്പോഴും വായ്‌നാറ്റം ഉണ്ടാകുന്നത്. മാത്രവുമല്ല നമ്മളുടെ പ്രശ്‌നത്തേക്കാളുപരി അത്  മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവുകയും ചിലപ്പോള്‍ അത് നിങ്ങളുടെ ബന്ധങ്ങളെ ബാധിക്കുകയും ചെയ്‌തേക്കാം. അതുകൊണ്ട് വായ്‌നാറ്റത്തെ ഫലപ്രദമായി നേരിടേണ്ടതുണ്ട്. വായ്‌നാറ്റത്തെ നിസ്സാരമായി കണക്കാക്കിയാൽ അത് ഉണ്ടാക്കുന്ന  ആരോഗ്യ പ്രശ്നങ്ങൾ ചില്ലറയല്ല. വായ്നാറ്റം കാൻസർ ഉൾപ്പെടെ ഉള്ള പല രോഗങ്ങൾക്കും കാരണമാണ്. തുടക്കത്തിലേ വായ്നാറ്റത്തിന്റെ കാരണം മനസ്സിലാക്കി അതിനു പ്രധിവിധി കണ്ടെത്താൻ ശ്രമിക്കുക. അവഗണിക്കപെടുന്നത് പലപ്പോഴും ജീവിതത്തിൽ പല ആരോഗ്യ പ്രതിസന്ധികൾക്കും കാരണമാകും.

വായ വൃത്തിയാകാതിരിക്കുന്നത് അസഹ്യമായ വായ്‌നാറ്റത്തിന് കാരണമാകാം.ജിങ്കിവിറ്റിസ് (gingivitis), പീരിയോഡോന്റിസ്റ്റസ് തുടങ്ങിയ മോണയിലുണ്ടാകുന്ന പ്രശ്‌നങ്ങളും,നാക്ക് വൃത്തിയാക്കാതിരിക്കുക, വായിലുണ്ടാകുന്ന അണുബാധ തുടങ്ങിയവയെല്ലാം വായ്‌നാറ്റത്തിലേക്ക് നയിച്ചേക്കാം. കാവിറ്റി, ഭക്ഷണാവശിഷ്ടങ്ങള്‍, വൃത്തിയില്ലാത്ത കൃത്രിമ പല്ല്, വായിലുപയോഗിക്കുന്ന മറ്റെന്തെങ്കിലും കൃത്രിമ വസ്തുക്കള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ വായ്‌നാറ്റത്തിനു കാരണമാകുന്നു.

1. മോണരോഗങ്ങളും ദന്തക്ഷയവും

രണ്ടുനേരവും പല്ലു തേയ്ക്കുകയും ദന്ത സംരക്ഷണത്തിനായി പ്രാധാന്യം നൽകുകയും ചെയ്യുന്നവരാണ് നമ്മിൽ പലരും. ദന്ത സംരക്ഷണം വേണ്ട വിധത്തിൽ നൽകിയില്ല എന്ന് ഉണ്ടെങ്കിൽ മോണരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്. മോണരോഗം മിക്കപോഴും പലരെയും അലട്ടുന്ന ഒരു രോഗമാണ്. മോണരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് വായ്നാറ്റം.

മോണരോഗം വളരെ വൈകിയേ തിരിച്ചറിയാൻ സാധിക്കുകയുള്ളു. അതിനാൽ വായ്‌നാറ്റം ഉണ്ടായാൽ അല്പം ശ്രദ്ധിക്കുക. പല്ലിൽ അണുബാധ ഉണ്ടാകുന്നതിന് ഭലമായി കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ കാണപ്പെടുന്ന ഒന്നാണ് ദന്തക്ഷയം. പല്ലുവേദനയും വായ്നാറ്റവും ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ആണ്. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പ്രതിവിധി ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

2. ക്യാന്‍സർ

കാൻസർ എന്നത് പലപ്പോഴും നമ്മുടെ അശ്രദ്ധ കൊണ്ട് തുടക്കത്തിലേ തിരിച്ചറിയാതെ പോകുന്ന ഒന്നാണ്. നമ്മുടെ ശരീരം പല ലക്ഷണങ്ങളും കാണിക്കുമെങ്കിലും നാം അത് ശ്രദ്ധിക്കാറില്ല. അഥവാ അറിഞ്ഞാലും അവഗണിക്കുകയാണ് പതിവ്. അത്തരത്തിൽ ഒരു ലക്ഷണമാണ് വായ്നാറ്റം. വായ്നാറ്റം ക്യാൻസറിന്റെ ലക്ഷണവും കൂടെ ആണെന്ന് പലർക്കും അറിയില്ല. തുർച്ചയായി വായ്നാറ്റം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്.

3. അലര്‍ജിയും കാന്‍ഡിഡ ആല്‍ബിക്കന്‍സും

നാവിൽ മുറിവ് ഉണ്ടാക്കി ആഭരണങ്ങൾ ഇടുന്നവരെ കണ്ടിട്ടുണ്ടാകും. ഇത്തരക്കാർക്ക് ഉണ്ടാകുന്ന രോഗാവസ്ഥയാണ് കാന്‍ഡിഡ ആല്‍ബിക്കന്‍സ്. നാവിൽ തുള ഉണ്ടാക്കി ആഭരണങ്ങൾ ധരിക്കുന്നവർ കൃത്യമായി പരിചരണം നൽകേണ്ടതുണ്ട്. ഇത് ലഭിക്കാതെ വരുന്നത് പലപ്പോഴും ഇൻഫെക്ഷൻ ഉണ്ടാക്കുന്നു. അസഹ്യമായ വായ്നാറ്റവും ഉണ്ടാക്കുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നു.

അതിനാൽ വായ്‌നാറ്റം ഒരിക്കലും അവഗണിക്കരുത്. അതുപോലെ നമ്മെ ബാധിക്കുന്ന ചില അലർജികൾ തൊണ്ടയെയയും ബാധിക്കുന്നു. ഇത് വായ്നാറ്റത്തിന് കാരണമാകുന്നു. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ അലർജി വർധിച്ചു ഗുരുതര ആരോഗ്യപ്രശ്ങ്ങൾക്കു കാരണമാകുന്നു. അതിനാൽ വായ്നാറ്റം ഒന്നും തന്നെ

4. കരൾ രോഗങ്ങൾ

കരൾ രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതല്‍ ആണ്. കരൾ രോഗങ്ങൾ പ്രാരംഭത്തിൽ കണ്ടുപിടിക്കാൻ സാധിച്ചാൽ ഭയക്കേണ്ട ആവശ്യമില്ല. കൃത്യമായ ചികിത്സയിലൂടെ പരിഹാരം കാണാൻ സാധിക്കും. എന്നാൽ ശരീരം നൽകുന്ന ലക്ഷണങ്ങൾ നമ്മൾ തിരിച്ചറിഞ്ഞില്ലെങ്കിൽ ഇത് ഗുരുതരമായി മാറുന്നു. വായിൽ നിന്നും പുളിച്ച നാറ്റം വരികയാണെങ്കിൽ അത് കരൾ രോഗ ലക്ഷണമാണ്. ഉടൻ തന്നെ ചികിത്സ തേടുക.

5. വൃക്ക രോഗങ്ങൾ

ആന്തരിക അവയവങ്ങളുടെ എല്ലാം രോഗങ്ങൾ പുറത്ത് അറിയാൻ സാധിക്കുന്നത് അവസാന ഘട്ടത്തിലാണ്. അതിൽ ഒന്നാണ് വൃക്ക രോഗങ്ങൾ. വൃക്ക രോഗങ്ങൾക്കും ശരീരം പല ലഷ്‌ണങ്ങളിലൂടെ മുന്നറിയിപ്പ് നല്കുമെങ്കിലും നാം ശ്രദ്ധിക്കണമെന്നില്ല. വായിൽ നിന്നും ഉണ്ടാകുന്ന നാറ്റം വൃക്കരോഗത്തിന്റെ ഒരു ലക്ഷണമാണ്. അതിനാൽ വായ്നാറ്റം അവഗണിക്കരുത്. അവഗണന ഗുരുതരമായ വൃക്കരോങ്ങൾക്കു കാരണമായേക്കാം.

6. ഉദര രോഗങ്ങളും സൈനസും

പല തരത്തിൽ ഉള്ള മരുന്നുകൾ കഴിച്ചാലും വായ്നാറ്റം തലവേദന സൃഷ്ടിക്കുന്നുവെങ്കിൽ അത് ഉദരസംബദ്ധമായ രോഗങ്ങൾ കൊണ്ടായിരിക്കാം. വായ്നാറ്റം പോലെ ഉള്ള ലക്ഷണങ്ങൾ അവഗണിക്കുന്നത് ഈ രോഗം വർധിപ്പിക്കാൻ കാരണമാകുന്നു. ഇത്തരം ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്. സൈനസ് പ്രശ്നങ്ങളുടെയും ലക്ഷണമാണ് വായ്‌നാറ്റം. അണുബാധ ഉള്ളവർക്ക് രൂക്ഷമായ വായ്‌നാറ്റം ഉണ്ടാകും. ഈ ലക്ഷണം കണ്ടാൽ തീർച്ചയായും ഒരു ഡോക്ടറിനെ കണ്ട് പരിഹാരം തേടേണ്ടതാണ്.

അവഗണിക്കരുത്.

Latest