കിടപ്പറയിൽ നീല നിറത്തിനു സ്ഥാനമുണ്ട്: നീല നിറം ലൈംഗിക ശേഷിയെ ഉത്തേജിപ്പിക്കും

ഹെൽത്ത് ഡെസ്‌ക്

കിടപ്പറയിൽ നീല നിറത്തിനു ഏറെ സ്ഥാനമുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു. ലൈംഗിക ശേഷി വർധിപ്പിക്കുന്നതിനും, ലൈംഗിക ശക്തി കൂട്ടുന്നതിനും, ലൈംഗികത ആസ്വദിക്കുന്നതിനും കിടപ്പറയിലെ വെളിച്ചം മുതൽ ബെഡ് ഷീറ്റ് വരെയെല്ലാം നീല നിറത്തിലാക്കണമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ദമ്പതിമാരിൽ രണ്ടുപേർക്കും നല്ല വൈകാരിക പക്വത വേണം. എങ്കിലേ കണ്ടറിഞ്ഞ് ഉചിതമായി പ്രവർത്തിക്കുവാനാകൂ. ലൈംഗികതയിലേക്ക് കടക്കുന്നതിന് മുമ്പ് സ്നേഹമെന്ന വികാരത്തെ ഉണർത്താനും ലാളനകൊണ്ടും പരിഗണനകൊണ്ടും പങ്കാളിയിൽ സുരക്ഷിതത്വബോധം സൃഷ്ടിച്ച് സന്തോഷരമായ ലൈംഗികതയിലേക്ക് കടക്കാനും നല്ല വൈകാരിക പക്വതയുള്ളവർക്കേസാധിക്കൂ. വിജയകരമായ ലൈംഗിക ജീവിതത്തിൽ വൈകാരിക പക്വതയ്ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. ആക്ടീവ് സെക്സിനു വേണ്ട രണ്ടാമത്തെ പ്രധാന ഘടകം വൈകാരിക പക്വതയാണ് എന്നുപറയാം. വൈകാരിക പക്വത എന്നാൽ വികാരങ്ങളെ വേണ്ടരീതിയിൽ അനുഭവിക്കാനും പ്രകടിപ്പിക്കുവാനുമുള്ള കഴിവ്, മറ്റുള്ളവരുടെ വികാരങ്ങളെ തിരിച്ചറിയുവാനും അതനുസരിച്ച് പെരുമാറാനുമുള്ള കഴിവ് എന്നിവയാണ്. ഒരു വ്യക്തിയുടെ വികാര ബുദ്ധി (ഇമോഷണൽ ഇന്റലിജന്റ്സ്) യാണ് ആ വ്യക്തിക്ക് തന്റെ വികാരങ്ങളെ വേണ്ട രീതിയിൽ വേണ്ട സമയത്ത് പ്രകടിപ്പിക്കുവാനുള്ള കഴിവ് നൽകുന്നത്. ലൈംഗികത ഒരു വികാരമായതിനാൽ ഒരു വ്യക്തിയുടെ വൈകാരിക ബുദ്ധി അഥവാ പക്വത അനുസരിച്ചായിരിക്കും ആ വ്യക്തി തന്റെ ലൈംഗികത പ്രകടിപ്പിക്കുന്നതും ആസ്വദിക്കുന്നതും. ദമ്പതിമാരിൽ രണ്ടുപേർക്കും നല്ല വൈകാരിക പക്വത വേണം. എങ്കിലേ കണ്ടറിഞ്ഞ് ഉചിതമായി പ്രവർത്തിക്കുവാനാകൂ. ലൈംഗികതയിലേക്ക് കടക്കുന്നതിന് മുമ്പ് സ്നേഹമെന്ന വികാരത്തെ ഉണർത്താനും ലാളനകൊണ്ടും പരിഗണനകൊണ്ടും പങ്കാളിയിൽ സുരക്ഷിതത്വബോധം സൃഷ്ടിച്ച് സന്തോഷരമായ ലൈംഗികതയിലേക്ക് കടക്കാനും നല്ല വൈകാരിക പക്വതയുള്ളവർക്കേ സാധിക്കൂ.
ലൈംഗികത സ്നേഹമെന്ന വികാരത്തിന്റെ ഭാഗമാകുന്നതുകൊണ്ടാണ് ദമ്പതികൾക്കിടയിലെ ചെറിയ അപസ്വരങ്ങൾ പോലും രതിസുഖത്തിന് തടസം നിൽക്കുന്നത്. നല്ല വൈകാരിക പക്വതയുള്ള ദമ്പതികൾക്ക് പങ്കാളിയെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. എന്നു മാത്രമല്ല, ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളോട് വേഗത്തിൽ പൊരുത്തപ്പെടാനും ദാമ്പത്യത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളെ എളുപ്പം പരിഹരിക്കുവാനുമാകും. സന്തോഷകരമായ ലൈംഗികതയ്ക്കു വേണ്ട അടുത്ത ഘടകം ദാമ്പത്യ പൊരുത്തമാണ്. ബാഹ്യവും സാമ്പത്തികവുമായ പൊരുത്തത്തിലുപരി ആന്തരികവും മാനസികവുമായ പൊരുത്തമാണ് നല്ല ലൈംഗികതയ്ക്ക് വേണ്ടത്. പങ്കാളിയുടെ മനസ് മനസിലാക്കാൻ കഴിവുള്ള വ്യക്തിക്ക് നല്ല ലൈംഗികത കാഴ്ചയ്ക്കാനാവും. എന്നാൽ പെട്ടെന്നുള്ള പ്രതികരണങ്ങൾ, ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങൾ എന്നിവ ബന്ധപ്പെ സാരമായി ബാധിക്കും.
പങ്കാളിയുടെ സ്വരത്തിൽ നിന്നും മുഖത്തു നിന്നും അവരുടെ ഭാവം തിരിച്ചറിയുവാനുള്ള കഴിവ് പങ്കാളി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാനുള്ള കഴിവ് എന്നിവയെല്ലാം ആഴമേറിയ സ്നേഹ ബന്ധങ്ങളിൽ കാണാവുന്ന പ്രത്യേകതകളാണ്. നല്ല ദാമ്പത്യ പൊരുത്തമുള്ള വ്യക്തികളിലാണ് ആഴമേറിയ സ്നേഹ ബന്ധം പ്രകടമാകുന്നത്. ആഴമുള്ള സ്നേഹത്തിനുടമകളായ ദമ്പതികൾക്കാണ് നല്ല ലൈംഗിതകയും രതിമൂർച്ഛയും അനുഭവിക്കാനാവുന്നത്. ഭാര്യഭർതൃ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്നേഹമാണ്. ഈ സ്നേഹം പ്രകടിപ്പിക്കുവാനുള്ള ഉപാധിയാകട്ടെ ലൈംഗികതയും. ലൈംഗികതയിലൂടെയാണ് ഭാര്യാ ഭർത്താക്കന്മാർ ഒന്നാകുന്നത്. ഒരേ ശരീരവും ഒരേ മനസുമായി നാം ഒന്ന് എന്ന ബോധത്തിലേക്ക് വളരാൻ ലൈംഗികത നമ്മെ സഹായിക്കുന്നു. അങ്ങനെ ശരീരവും മനസും ഒന്നാകുമ്പോൾ ലഭിക്കുന്ന അനുഭവമാണ് രതിമൂർച്ഛ. സ്നേഹത്തിന്റെ അങ്ങേ അറ്റമാണത്.
രതിമൂർച്ഛയ്ക്ക് ശരീരത്തിന്റെയും മനസിന്റെയും ഐക്യം അനിവാര്യമാണ്. ഈ ഐക്യത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്നേഹമാണ്. അതുകൊണ്ടാണ് ആഴമേറിയ സ്നേഹബന്ധമുണ്ടെങ്കിലേ ദമ്പതികൾക്കിടയിൽ ലൈംഗികത നടക്കുകയുള്ളൂ എന്ന് പറയുന്നത്. അല്ലാത്ത പക്ഷം എല്ലാം ഒരതരം കാണിച്ചുകൂട്ടലാകും. പങ്കാളിയെ തൃപ്തിപ്പെടുത്താൻ ഒരുതരം വഴങ്ങിക്കൊടുക്കൽ. അതിൽ പങ്കാളികൾ ഇരുവരും സംതൃപ്തരായി എന്നുവരില്ല. ദാമ്പത്യത്തിൽ ലൈംഗിക നിലനിർത്തുവാൻ ദമ്പതികൾ തന്നെ മുൻകൈ എടുക്കണം. സ്ഥിരമായി ലൈംഗികതയിൽ ഏർപ്പെടുന്നതാണ് ഇതിന് ഒരുവഴി. ഇങ്ങനെ സ്ഥിരമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദമ്പതികളിൽ ആഴമേറിയ സ്നേഹബന്ധങ്ങൾ ഉടലെടുക്കുന്നതായി പഠനങ്ങൾ പറയുന്നു. ശരാശരി കണക്കനുസരിച്ച് ഭാര്യാ ഭർത്താക്കന്മാർ ആഴ്ചയിൽ മൂന്നോ നാലോ തവണ ബന്ധപ്പെടുന്നതായാണ് കണ്ടുവരുന്നത്.ലൈംഗികബന്ധത്തിലേർപ്പെടുന്നത് പങ്കാളികൾ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു. ഇണകൾക്കിടയിലെ സ്നേഹബന്ധം ശക്തിപ്പെടാൻ ഇത്രയേറെ ശേഷിയുള്ള പ്രവൃത്തി വേറെയില്ല. അതിനാൽ മടിയും ക്ഷീണവുമെല്ലാം മാറ്റിവച്ച് ലൈംഗിതയിൽ കൂടുതൽ താൽപര്യമെടുക്കാൻ ശ്രദ്ധിക്കണം. ലൈംഗികതയെ ക്രിയാത്മകമായി പുതുക്കാനുള്ള ശ്രമങ്ങൾ ദമ്പതികളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ലൈംഗികതയെ ഹൃദ്യമാക്കുന്നതും ആഹ്ളാദഭരിമാക്കുന്നതും അതിലെ പുതുമകളാണ്.
ഇല്ലെങ്കിൽ വിരസതയേറും. വിരസതമൂലം ലൈംഗികത ആസ്വദിക്കാത്തവരും ലൈംഗികതയിൽ ഏർപ്പെടാത്തവരും രതിസുഖം ആസ്വദിക്കാത്തവരും ഏറെയുണ്ട്. ലൈംഗികതയിൽ ഭാവനയും പുതുമകളും കടന്നുവരുമ്പോഴാണ് അത് കൂടുതൽ ആസ്വാദ്യകരമായി തീരുന്നത്. വൈവിധ്യത്തിന്റെ അനന്ത സാധ്യതകളുള്ളതാണ് രതി എന്ന് തിരിച്ചറിയണം. ദമ്പതികൾക്ക് ഇരുവർക്കും സമ്മതവും താൽപര്യവും ഉണ്ടെങ്കിൽ പുതിയ രീതികൾ ലൈംഗികതയിൽ പരീക്ഷിക്കാവുന്നതാണ്. ലൈംഗികതയിൽ പുതുമകൾ പരീക്ഷിക്കാനും തയാറെടുപ്പുകൾ നടത്താനും ദമ്പതികൾ തയാറാകുമ്പോൾ അത് സ്നേഹത്തിന്റെ നീലാകാശം ദമ്പതിമാർക്ക് മുന്നിൽ വിടരും.
ലൈംഗികതയുടെ കാര്യത്തിൽ ദമ്പതികൾ ഇരുവർക്കും ഒരേ ഉത്തരവാദിത്വമാണുള്ളത്. തന്റെ പങ്കാളി ആദ്യം താൽപര്യം എടുക്കട്ടെ എന്ന പഴഞ്ചൻ രീതി മാറ്റണം. ലൈംഗികതയ്ക്കായി ദമ്പതികൾ ബോധപൂർവം സമയം കണ്ടെത്തണം. കുടുംബ ജീവിതത്തിലെയും ഓഫീസിലെയും പ്രശ്നങ്ങൾ കിടപ്പറയിലേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണം. അനാവശ്യമായ ആധികൾ ഒഴിവാക്കി അമിത പ്രതീക്ഷകൾ ഇല്ലാതെ ശാന്തമായി, ആഹ്ളാദത്തോടെ ലൈംഗികതയിലേർപ്പെടണം. അപ്പോൾ ലൈംഗികത ആസ്വദിക്കുവാനാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top