കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമാരസ്വാമിക്ക് ഹൃദയാഘാതം സംഭവിച്ചതായിട്ടാണ്  റിപ്പോര്‍ട്ട്. ഡെക്കാന്‍ ക്രോണിക്കിളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.രണ്ടാം തവണയാണ് കുമാരസ്വാമിക്ക് ഹൃദയാഘാതം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ചിലായിരുന്നു സംഭവം. ഇന്നലെ ഇദ്ദേഹത്തെ വീണ്ടും ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കുമാരസ്വാമിയുടെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ഇക്കാര്യം അറിയുമായിരുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രഈലില്‍ചില ഉറവിടങ്ങളില്‍ നിന്നുമാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്നും ഇസ്ത്രേയലിൽ    വെച്ചായിരുന്നു കുമാരസ്വാമിക്ക് നേരത്തെ ഹൃദയാഘാതം സംഭവിച്ചതെന്നും ജെ.ഡി.എസ് നേതാക്കളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അസുഖത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലാക്കുകയായിരുന്നു മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് അദ്ദേഹത്തെ പരിശോധിച്ചതെന്നും തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെടുകയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുതിര്‍ന്ന ജെ.ഡി.എസ് നേതാക്കളായ ബസവര്‍ജ് ഹൊറാട്ടി ഉള്‍പ്പെടെയുള്ളവരായിരുന്നു മാര്‍ച്ചില്‍ കുമാരസ്വാമിക്കൊപ്പം ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. ഇസ്രയേലിലെ വിജയകരമായ ജലവിതരണപദ്ധതിയെ കുറിച്ച് പഠിക്കാന്‍ വേണ്ടിയായിരുന്നു സംഘം ഇസ്രയേലില്‍ എത്തിയത്.

Latest
Widgets Magazine