ബൈ​ക്ക് വാ​ങ്ങിയാല്‍ ആ​ട് സൗ​ജ​ന്യം; ഷോ​റൂം ഉ​ട​മയ്ക്ക് സംഭവിച്ചത്

ത​മി​ഴ്നാ​ട്ടി​ലെ ഇ​ള​യാ​ൻ​ഗു​ഡി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹീ​റോ​ ബൈ​ക്ക് ഷോ​റൂം ഉ​ട​മ​യായ വെ​ങ്കി​ട​സ്വാ​മി ത​ന്‍റെ ഷോ​റൂ​മി​ൽ നി​ന്നും വി​റ്റ​ഴി​ക്കു​ന്ന ഓ​രോ ബൈ​ക്കി​നൊ​പ്പ​വും ഓ​രോ ആ​ടി​നെ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെന്നാണ് പരസ്യം ചെയ്തത്. മ​റ്റു​ള്ള ഷോ​റൂ​മു​ക​ളി​ൽ ബൈ​ക്കി​നൊ​പ്പം സൗ​ജ​ന്യ​മാ​യി സോ​ഫാ സെ​റ്റ് ഉ​ൾ​പ്പെ​ട​യു​ള്ള​വ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​താ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം സ്വീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​ത്. അ​തി​നാ​യി അ​വ​ർ ബു​ക്കിം​ഗും ആ​രം​ഭി​ച്ചു. ആ​ദ്യ ദി​വ​സം ത​ന്നെ നൂറിലധി​കം ആ​ളു​ക​ളാ​ണ് ബൈ​ക്കി​ന് ആ​വ​ശ്യ​ക്കാ​രാ​യി വ​ന്ന​ത്. അ​വി​ടെ​യാ​ണ് ഇ​വ​രു​ടെ പ​ദ്ധ​തി​ക​ൾ പാ​ളി​യ​ത്.​ ഈ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ഇ​ത്ര​മാ​ത്രം ആ​ടു​ക​ളെ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണെ​ന്നും ഒ​രു ആ​ടി​ന് 3,000 രൂ​പ വി​ല​വരുമെന്നും മ​ന​സി​ലാ​ക്കി​യ വെങ്കിടസ്വാമി ശരിക്കും ആപ്പിലായെന്നു പറഞ്ഞാൽ മതിയല്ലോ. അദ്ദേഹത്തിന്‍റെ മു​ന്പി​ൽ സൗ​ജ​ന്യ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു. എ​ന്താ​യാ​ലും ദീ​പാ​വ​ലി​ക്ക് ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ ഷോ​റൂം അ​ധി​കാ​രി​ക​ൾ ബൈ​ക്കി​നൊ​പ്പം എ​ന്തെ​ങ്കി​ലും സൗ​ജ​ന്യം ത​രാ​തി​രി​ക്കി​ല്ലെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

Latest
Widgets Magazine