വാതിലുപോലുമില്ലാത്ത കുടില്‍ ഇനി വീടാകും; ദൗത്യം ഏറ്റെടുത്ത് ഹൈബി ഈഡന്‍ എംഎല്‍എ

സിപിഎം ക്വട്ടേഷന്‍ ഗുണ്ടകള്‍ കൊന്നൊടുക്കിയ കൃപേഷിന്റെ വീട് എല്ലാവരെയും കണ്ണീരണിയിക്കുന്നതാണ്…കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളാണ് സിപിഎം ഗുണ്ടകള്‍ ഇല്ലാതാക്കിയത്. അവരുടെ വീടെന്ന സ്വപ്‌നം ഏറ്റെടുക്കുകയാണ് ഹൈബി ഈടന്‍ എംഎല്‍എ..

താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് അവന്റെ കുടുംബം തകര്‍ത്ത ഈ ദുരന്തം മരണത്തിന്റെ വ്യാപാരികള്‍ സമ്മാനിച്ചത്. ഈ കുടുംബത്തിന്റെ ഉത്തരവാദിത്വം ഇനി ഓരോ കോണ്‍ഗ്രസുകാരന്റെയും ബാധ്യതയാണെന്നും ഹൈബി കുറിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം നിയോജക മണ്ഡലത്തില്‍ താന്‍ നടപ്പിലാക്കുന്ന തണല്‍ ഭവന പദ്ധതിയുമായി സഹകരിക്കുന്ന ഒരു സുഹൃത്ത് കൃപേഷിന്റെ വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ഡി.സി.സി. പ്രസിഡന്റ് ഹക്കീമുമായി ഞാന്‍ സംസാരിച്ചു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃപേഷിന്റ സ്ഥാനത്തു നിന്ന് ആ മാതാപിതാക്കള്‍ക്ക് വീടെന്ന സ്വപ്നം ഞങ്ങള്‍ സാക്ഷാത്ക്കരിക്കുമെന്നും ഹൈബി ഉറപ്പു നല്‍കുന്നു.

രണ്ടു ചെറുപ്പക്കാരെ വെട്ടി നുറുക്കി ഇല്ലാതെയാക്കിയിട്ട് എന്ത് പ്രത്യയശാസ്ത്രമാണ് നിങ്ങള്‍ ഈ മണ്ണില്‍ നടപ്പാക്കാന്‍ നോക്കുന്നത്. ഷുഹൈബിന്റെ വേദന മാറും മുമ്പയാണ് ഞങ്ങളുടെ മനസില്‍ വീണ്ടും മുറിവേല്‍പ്പിച്ചിരിക്കുന്നത്. ഇത് അവസാനിപ്പിക്കണം. നിങ്ങള്‍ക്ക് ആശയത്തെ കൊന്നു ഇല്ലാതെയാക്കാന്‍ കഴിയില്ല. ആയിരം ഷുഹൈബുമാര്‍ ഉയര്‍ന്നു വന്നതു പോലെ പതിനായിരങ്ങളായി ഈ രക്തസാക്ഷികളും ഉയര്‍ന്നു വരും ഹൈബി പറയുന്നു.

Top