ജനകീയനായിരുന്ന ജോർജ് ഈഡന്റ മകനും ജനകീയതയിൽ മുന്നിൽ!! ഹൈബി ഈഡന്റെ തണല്‍ ഭവന പദ്ധതി രാജ്യത്തിന് മാതൃക

കൊച്ചി: പ്രളയം തകര്‍ത്ത കേരളരളത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ തന്റേതായ ഭാഗധേയം വഹിക്കുകയാണ് എംഎല്‍എ ഹൈബി ഈഡന്‍. കര്‍മോത്സുകനായ ജോര്‍ജ് ഈഡന്റെ മകന്‍ അച്ഛന്റെ പാതയില്‍ തന്നെയാണെന്ന് തെളിയിക്കുകയാണ് ഈ പ്രവര്‍ത്തനങ്ങളിലൂടെ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നിന്ന ഹൈബി ഈഡന്‍ ആവഷ്‌കരിച്ച മഹത്തായ പദ്ധതിയാണ് തണല്‍ വീട്. രാജ്യത്തിന് തന്നെ മാതൃകയാകുകയാണ് ഈ പദ്ധതി

പ്രളയാനന്തര കേരളം നൂറ് ദിവസം പിന്നിട്ട ഘട്ടത്തില്‍ 11-ാമത്തെ വീടിന് ഹൈബി ഈഡന്‍ തറക്കല്ലിട്ടത്. ഈ അവരത്തില്‍ പറഞ്ഞ വാക്കാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്. ‘ഇന്നേക്ക് ഇരുപത്തിയഞ്ച് ദിവസത്തിനുള്ളില്‍ വീട് ലഭിക്കുമെന്ന്’ ഹൈബി ഈഡന്‍ പറഞ്ഞ വാക്ക് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. പറഞ്ഞതിനേക്കാള്‍ അതിവേഗം മുന്‍പേ വാക്കുപാലിച്ചിരിക്കുകയാണ് ഹൈബി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതും വെറും പത്തൊന്‍പത് ദിവസം കൊണ്ടാണ് ന്യൂറ പാനല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കിയത്. പ്രളയത്തില്‍ തകര്‍ന്ന പഴയ വീടിന്റെ അവശിഷ്ടഭാഗങ്ങള്‍ പൊളിച്ചുമാറ്റുന്നതിനായി മൂന്ന് ദിവസം വേണ്ടി വന്നു. സിനിമാ താരം ജയസൂര്യയാണ് വീടിന് തറക്കല്ലിട്ടത്. ഇരുപത്തിയഞ്ച് ദിവസം കൊണ്ട് വീടിന്റെ പണി പൂര്‍ത്തിയാക്കുമെങ്കില്‍ താക്കോല്‍ദാനത്തിന് താന്‍ ഉണ്ടാകുമെന്ന വാക്ക് നടന്‍ ജയസൂര്യയും പാലിച്ചു. തറക്കല്ലിട്ട് 22 ദിവസം പൂര്‍ത്തിയായ ഇന്നലെ ജോസഫേട്ടന്റെ വീടിന്റെ താക്കോല്‍ യുവ നടനും എംഎല്‍എയും ചേര്‍ന്ന് സമ്മാനിച്ചു. കണ്ടവര്‍ക്കെല്ലാം ആശ്ചര്യമായിരുന്നു റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മനോഹരമായ വീട് .

Image may contain: house and outdoor

ന്യൂറോ പാനല്‍സ് എംഡി സുബിന്‍ തോമസ്, ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് സി.പി.ഒ കൃഷ്ണകുമാര്‍, എം.ജെ മെഡിക്കല്‍സ് മാനേജിങ് പാര്‍ട്ട്ണര്‍ രാഹുല്‍ മാമന്‍ എന്നിവരാണ് സ്പോണ്‍സര്‍മാര്‍. ചേരനെല്ലൂര്‍ രാജീവ്നഗര്‍ കോളനിയില്‍ ഐഎംഎ യുടെ സഹകരണത്തോടെ പതിനെട്ട് ശുചിമുറികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രളയ സമയത്തും അതിനു ശേഷവും ഹൈബി ഈഡന്‍ എം എല്‍ എ യുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Image may contain: people sitting, table and indoor

പ്രളയബാധിത പ്രദേശമായ ചേരാനെല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിനെ പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹൈബി ഈഡന്‍ എംഎല്‍എ. നടപ്പിലാക്കുന്ന ‘തണല്‍’ ഭവനപദ്ധതിക്ക് ഏറെ കൈയടി ഇതിനോടകം കിട്ടി കഴിഞ്ഞിട്ടുണ്ട്. പ്രളയം കനത്ത നാശം വിതച്ച ചേരാനല്ലൂര്‍ പഞ്ചായത്തില്‍ ഹൈബി ഈഡന്‍ എം.എല്‍എയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘ചേരാം ചോരാനല്ലൂരിനൊപ്പം’ പ്രചാരണത്തിന്റെ ഭാഗമായാണ് തണല്‍ ഭവന പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും നിര്‍ധനരായ കുടുംബങ്ങളെ കണ്ടെത്തി സ്വകാര്യ വ്യക്തികളുടെ സാമ്പത്തികസഹായത്തോടെയാണ് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്. മണ്ഡലത്തില്‍ അന്‍പത് വീടുകള്‍ നിര്‍മ്മിച്ചുനല്‍കാനാണ് തണല്‍ പദ്ധതിയിലൂടെ ഹൈബി ഈഡന്‍ ലക്ഷ്യമിടുന്നത്.

Image may contain: indoor

2000ത്തോളം വീടുകള്‍ക്ക് നാശം സംഭവിച്ച പഞ്ചായത്തില്‍ സര്‍ക്കാര്‍ സഹായമില്ലാതെ ബഹുജനപങ്കാളിത്തത്തോടെ പരമാവധി വീടുകള്‍ പുനര്‍നിര്‍മ്മിക്കുകയാണ് തണല്‍ പദ്ധതിയുടെ ലക്ഷ്യം. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ചേരാനല്ലൂരിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഹൈബി ഈഡന്‍ മുന്‍കൈയെടുത്തപ്പോല്‍ വമ്പന്‍ വ്യവസായികളും ഒപ്പം നിന്നു. വീട് പൂര്‍ണമായി നഷ്ടപ്പെട്ട ഭൂമി ഉള്ളവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുക, വീടിന് അറ്റകുറ്റപ്പണി ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സഹായം നല്‍കുക, കുറച്ചധികം ഭൂമി ഒരേ സ്ഥലത്ത് ലഭിച്ചാല്‍ ചെറുഗ്രാമം മാതൃകയില്‍ പലര്‍ക്കായി വീടുകള്‍ പണിതു നല്‍കുക എന്നിങ്ങനെ മൂന്ന് തരത്തിലാണ് സഹായം എത്തിക്കാന്‍ ആണ് ഉദ്ദേശ്യം.

No automatic alt text available.

Top