സരിതയെയും ബിജുവിനെയും അറിയില്ല; പലരെയും സോളാറിന്റെ പേരില്‍ സരിതയും ടീമും പറ്റിച്ചെന്ന് ഹൈബി ഈഡന്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരെ താന്‍ കണ്ടിട്ടു പോലുമില്ലെന്നാണ് ഹൈബി ഈഡന്റെ മൊഴി. സരിതയുമായി യാതൊരു ബന്ധവുമില്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞതിനു പിന്നാലെയാണ് ഹൈബിയുടെ മൊഴി.

സരിത.എസ്.നായരെയും ബിജു രാധാകൃഷ്ണനെയും താന്‍ നേരിട്ട് കണ്ടിട്ടില്ല. ഇവരുമായി തനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ല. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ മണ്ഡലത്തിലെ ചിലരെ ടീം സോളാറിന്റെ പേരില്‍ ഇവര്‍ പറ്റിച്ചിട്ടുണ്ട്. ഇക്കാര്യം സംസാരിക്കാനായി ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും ഹൈബി പറഞ്ഞു.

ടീം സോളാറിന്റെ ചടങ്ങില്‍ പങ്കെടുക്കും മുന്‍പ് അവരെക്കുറിച്ച് ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്നും ഹൈബിയുടെ മൊഴിയില്‍ പറയുന്നു. ഹൈബിയുടെ മൊഴിയെടുക്കല്‍ തുടരുകയാണ്.

സോളാറില്‍ വഴിത്തിരിവ്: ശാലുമേനോന്റെ വീട് ജപ്തിക്ക് ഈ സർക്കാരിൻ്റെ കാലത്ത് ജയിലില്‍ നിന്നിറങ്ങാന്‍ ബിജു രാധാകൃഷ്ണനും; സരിതയുടെ കൂട്ടാളിയും ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍ ശാലുമേനോന്റെ അശ്ലീല വീഡിയോ പുറത്തുവിട്ടത് സരിതാ നായരെന്ന്.ബിജുവുമായുള്ള ശാലുവിന്റെ ബന്ധം തെറ്റിക്കാനെന്ന് സൂചന ശാലു മേനോനൊപ്പം ആഡംബര ജീവിതത്തിനായി സോളാര്‍ കമ്പനിയുടെ ആറ് കോടി രൂപ ബിജു തട്ടിയെടുത്തു. രാഷ്ട്രീയക്കാര്‍ കൊണ്ടുപോയ കോടികള്‍ വേറെ ഭദ്രമായിരുന്ന ടീം സോളാറിനെ കുത്തുപാളയെടുപ്പിച്ചത് ബിജു രാധാകൃഷ്ണന്റെ ധൂർത്ത്: മൂന്നു കോടി ശാലു മേനോൻ കൊണ്ടുപോയി!..വ്യക്തിജീവിതത്തിൽ വന്ന ദുരന്തങ്ങൾ മുതലാക്കി ഭരണത്തിലിരുന്നവർ ശാരീരികമായി നേടിയെടുത്തതിന് എന്റെ സമ്മതമുണ്ടായിരുന്നില്ല.എല്ലാം തുറന്ന് പറഞ്ഞ് സരിത നായർ
Latest