ആശുപത്രിയിലെ കുളിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചു ഫോട്ടോയെടുപ്പ്; മുപ്പതിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ കുളിമുറിയുടെ സുക്ഷിരത്തിനുള്ളിൽ മൊബൈൽ ഫോൺ ക്യാമറ ഒളിപ്പിച്ചു സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. മുപ്പതിലേറെ സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തിയത്.
കുളിമുറിയുടെ വാതിലിന്റെ സുഷിരത്തിൽകൂടി സ്ത്രീകളുടെ നഗ്‌നചിത്രം പകർത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി. മലയാലപ്പുഴ കാഞ്ഞിരപ്പാറ ശരത് ഭവനിൽ ശരത് രാജാണ്(25) പിടിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിലുള്ള കുളിമുറിയിൽ നിന്നും മൊബൈൽ ഫോൺ കാമറയിൽ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ഗാർഡാണ് ഇയാളെ പിടികൂടുന്നത്. ഡോറിന്റെ സുഷിരത്തിൽ മൊബൈൽ ഫോണിന്റെ കാമറ വയ്ക്കുന്നതിനിടെ അവിചാരിതമായി പരിശോധനക്കെത്തിയ സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. മൊബൈൽ കാമറ സഹിതമാണ് ഇയാളെ പോലീസിന് കൈമാറിയത്. പോലീസിന്റെ പരിശോധനയിൽ ഫോണിൽ ഇയാളെടുത്ത കുളിമുറി രംഗങ്ങൾ കണ്ടെത്തി. വിവരം പോലീസിൽ അറിയിച്ചതിനെത്തുടർന്ന് അവരെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ ജനറൽ ആശുപത്രിയിൽ എത്തിച്ച പ്രതിയെ തെളിവെടുപ്പിനുശേഷം ജാമ്യത്തിൽ വിട്ടു.

ആശുപത്രിയുടെ മുന്നിലുള്ള സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് ശരത്. ഇയാൾ സമയം കിട്ടുമ്പോഴൊക്കെ ആശുപത്രി സന്ദർശിക്കുന്നത് പതിവായിരുന്നു. രോഗികളുമായി ഓട്ടം വന്നതാകാമെന്ന് വിചാരിച്ച് ആരും കാര്യമാക്കിയിരുന്നില്ല. ആശുപത്രിയിലെ ജീവനക്കാരുമായി സൗഹൃദമുള്ള ശരത് ചിലപ്പോൾ മണികൂറുകളോളം വാർഡുകളിൽ തങ്ങുന്നതും പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ വാർഡിനോട് ചേർന്നുള്ള കുളിമുറിയും പരിസരപ്രദേശവും കേന്ദ്രീകരിച്ചാണ് എപ്പോഴും ഇയാൾ നിൽക്കാറുണ്ടായിരുന്നത്. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നതായി തോന്നിയാൽ പെട്ടെന്ന് മൊബൈൽ ഫോൺ ചെവിയിൽ വച്ച് സംസാരിക്കുന്നതായി അഭിനയിക്കും. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന്റെ പേരിലാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

Top