ചെരുപ്പില്‍ ക്യാമറ പിടിപ്പിച്ച് കലോത്സവ വേദിയില്‍; വസ്ത്രത്തിന് അടിയിലൂടെയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മദ്ധ്യവയസ്‌കനെ പൊലീസ് പൊക്കി

തൃശ്ശൂര്‍: വസ്ത്രത്തിന് അടിയിലൂടെ ചിത്രം പകര്‍ത്താന്നായി  ചെരുപ്പിനകത്ത് ഒളിക്യാമറയുമായി കലോത്സവ നഗരിയില്‍ കറങ്ങിയ മധ്യവയസ്‌കനെ പൊലീസ് പിടികൂടി.

താഴെ നിന്നുള്ള അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ശ്രമമെന്നു പൊലീസ് പറഞ്ഞു. കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകള്‍ഭാഗം മുറിച്ച് അതിനകത്തു മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു ചുറ്റിക്കറങ്ങുമ്പോഴാണു ചിയ്യാരം സ്വദേശി പിടിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന്‍ ഗ്രൗണ്ടിലേക്ക് അസാധാരണമായ രീതിയില്‍ നടന്നുവരുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇയാളെ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. നിഴല്‍പൊലീസ് പിന്നാലെ ചെന്നുനോക്കിയപ്പോഴാണു കാലുകൊണ്ടുള്ള ഷൂട്ടിങ് മനസിലായത്. ഈസ്റ്റ് പൊലീസ് പ്രതിക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു.

Top