സൂക്ഷിക്കുക; രഹസ്യം ചോർത്താൻ ക്രിസ്റ്റീന ജാക്‌സൺ വരുന്നു; മധുരം പുരട്ടിയ സന്ദേശവുമായി ഏതു നിമിഷവും അവൾ എത്താം; സൈബർ രഹസ്യം ചോർത്താൻ ഐഎസിന്റെ സുന്ദരി സേന

ക്രൈം ഡെസ്‌ക്

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ സൈബർ യുദ്ധത്തിനു സുന്ദരിപ്പടയാളികളുടെ സേനയുമായി ഐഎസ്. ക്രിസ്റ്റീന ജാക്‌സൺ എന്ന പേരിലുള്ള സൈബർ സേനയുമായാണ് ഐഎസ് ഇന്ത്യയുടെ പ്രതിരോധ രഹസ്യം അടക്കം ചോർത്തുന്നതിനും, സൈബർ പോരാളികളെ യുദ്ധത്തിനു അണിനിരത്തുന്നതും. വിദേശത്തുള്ള സൈനിക രഹസ്യങ്ങൾ ചോർത്തിയെടുക്കുക എന്ന ലക്ഷ്യമിട്ട് അഞ്ഞൂറിലേറെ സുന്ദരികൾ അടങ്ങിയ സൈബർ സേനയ്ക്കാണ് ഇപ്പോൾ ഐഎസ് തീവ്രവാദികൾ തുടക്കമിട്ടിരിക്കുന്നത്.
ലോകത്തെമ്പാടും സ്വാധീനം ഉറപ്പിച്ചെന്ന് അവകാശപ്പെടുന്ന ഐഎസിനു ഇതുവരെയും നേരിട്ടു ആക്രമണം നടത്താൻ സാധിക്കാത്ത രാജ്യമാണ് ഇന്ത്യ. അമേരിക്ക അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ചെറു ചെറു ആക്രമണങ്ങൾ വീതം സംഘടിപ്പിച്ച് ഭീതി പടർത്തിയ ഐഎസിനു പക്ഷേ, ഇന്ത്യയിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ആക്രമണത്തിനു കോപ്പുകൂട്ടുന്നതിനിടയിൽ ഐഎസ് പരിശീലനം ലഭിച്ച നിരവധി ആളുകൾ പിടിയിലാകുകയും ചെയ്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സൈബർ മേഖലയിൽ നുഴഞ്ഞു കയറി പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ പെൺപോരാളികളുടെ സേന ഐഎസ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. സിറിയ – ലബനൻ, ഇറാഖ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അമേരിക്കൻ രഹസ്യാന്വേണ ഏജൻസി സിഐഎ, മൊസാദ് എന്നീ രണ്ടു രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം വിദേശ മാധ്യമങ്ങൾ അടക്കം പുറത്തു വിട്ടിരുന്നു.
ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നു പ്രത്യക്ഷത്തിൽ തോന്നാത്ത വിധത്തിലാണ് സൈബർ പോരാളികളെ സജ്ജരാക്കിയിരിക്കുന്നത്. സൈനിക പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെടുക്കുകയാണ് പ്രധാനമായും ഇവർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി യുവ രാഷ്ട്രീയ നേതാക്കളെയും, സ്ത്രീ വിഷയത്തിൽ താല്പര്യമുള്ള രാഷ്ട്രീയ നേതാക്കളുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ലൈംഗിക താല്പര്യമുളള വിഷയങ്ങൾ നൽകി കറക്കി വീഴ്ത്തുന്നതിനാണ് പദ്ധതി. എന്നാൽ, ഇത് ഏത്് രീതിയിൽ ഉപയോഗിക്കപ്പെടും എന്നതു സംബന്ധിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും അന്വേഷണ ഏജൻസികൾക്കു ലഭിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top