മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയിലെത്തിയ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിന്മേലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ പത്തനംതിട്ട പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.

രഹ്ന ഫാത്തിമ ഹിന്ദുമത വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണ മേനോന്‍ ആണ് പരാതി നല്‍കിയത്. തുലാമാസ പൂജയ്ക്കിടെ ആന്ധ്രാ സ്വദേശിയായ മാദ്ധ്യമപ്രവര്‍ത്തക കവിതയ്ക്കൊപ്പം രഹ്ന ഫാത്തിമയും ശബരിമലയില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് നടപ്പന്തല്‍ വരയേ പോകാന്‍ സാധിച്ചിരുന്നുള്ളു. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു.

ഒതുക്കാനോ തകർക്കാനോ ചട്ടം പഠിപ്പിക്കാനോ നോക്കേണ്ട, എന്നെ എന്‍റെ വഴിക്ക് വിട്ടേരെ; ഒരു ലക്ഷം ഫോളോവേഴ്സുമായി രഹ്ന ഫാത്തിമ എന്നെ ഇനിയും ഉപദ്രവിച്ചാല്‍ ഈ നാടിന് തന്നെ തീ കൊടുത്തിട്ടേ ഞാന്‍ പോകൂ…ഉപദ്രവിക്കുന്നവരോട് താന്‍ കണ്ണകിയെപ്പോലെയെന്ന് രഹ്ന ഫാത്തിമ മതവികാരം എന്റെ തുടയിലാണോ? സര്‍ക്കാരിന്റെ വനിതാ മതില്‍ മല ചവിട്ടാനെത്തുന്ന വനിതകളെ തടയാനാണോ? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രഹ്ന ഫാത്തിമ എഫ്‌ഐആറിന്റെ കോപ്പി പോലും തന്നില്ല, അറസ്റ്റിന് ശേഷം വാഹനത്തിലിരുന്ന് സെല്‍ഫിയെടുത്ത് മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തു; പോലീസിനെതിരെ രഹ്ന ഫാത്തിമ രഹന ഫാത്തിമക്ക് ജാമ്യം; പമ്പ സ്റ്റേഷന്‍ പരിധിയില്‍ രണ്ട് മാസത്തേക്ക് കയറരുത്
Latest
Widgets Magazine