കാറില്‍ ഒറ്റയ്ക്ക് പോകുന്ന യുവാക്കളോട് ലിഫ്റ്റ് ചോദിച്ച് തട്ടിപ്പ് നടത്തി യുവതികള്‍; കെണിയില്‍ വീണത് നിരവധി പേര്‍

പൂനൈ: കാറില്‍ ഒറ്റയ്ക്ക് പോകുന്ന യുവാക്കളെ ഉന്നം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് ഹൈവേയിലൂടെ യാത്ര ചെയ്യുന്ന പുരുഷന്മാരെ വലയില്‍ വീഴ്ത്തി അവരുടെ പക്കല്‍ നി്ന്നും പണവും ആഭരണങ്ങളും കൈക്കലാക്കുകയെന്നതാണ് ഇവരുടെ രീതി. പൂനെ-ബംഗളൂര്‍ ഹൈവേയിലെ കോലാപൂരിലാണ് പുരുഷന്മാരെ ലക്ഷ്യമിട്ട് ഹണി ട്രാപ്പ് സംഘങ്ങള്‍ സജീവമായുള്ളത്.
നിരവധി മോഷണക്കേസുകള്‍ വന്നതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തില്‍ ഹണി ട്രാപ് സംഘങ്ങളുടെ കള്ളി വെളിച്ചത്തായത്. പരാതിക്കാരെ വിളിച്ചുവരുത്തി വിശദമായി മൊഴിയെടുത്തതോടെ പുറത്തെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പുരുഷന്മാരെയാണ് സംഘം ഉന്നംവയ്ക്കുന്നത്. ഹൈവേയുടെ വശത്ത് നില്‍ക്കുന്ന സ്ത്രീകള്‍ കാറിന് കൈകാണിച്ച് അടുത്ത സ്ഥലത്തേക്ക് ലിഫ്റ്റ് ആവശ്യപ്പെടും. കാറില്‍ കയറുന്ന യുവതികള്‍ സംഭാഷണത്തിലൂടെ സൗഹൃദം സ്ഥാപിക്കും. പിന്നീട് ഫോണ്‍നമ്പര്‍ നല്‍കും. പിന്നീട് ഇറങ്ങേണ്ട സ്ഥലത്തെത്തുമ്പോള്‍ വീട്ടിലേക്ക് യുവതികള്‍ ക്ഷണിക്കും. ഇവരുടെ പിന്നാലെ പോകുന്നവരെ സംഘത്തിലെ പുരുഷന്മാരും എത്തി ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യു. കൈയ്യിലുള്ള പണവും ആഭരണങ്ങളും മൊബൈല്‍ ഫോണുകളും തുടങ്ങി വിലുപിടിപ്പുള്ളതെല്ലാം പിടിച്ചുപറിക്കും.

Latest
Widgets Magazine