ബാ​ർ​ബി ആദ്യമായി ഹി​ജാ​ബ് ധ​രി​ച്ചു; മോ​ഡ​ലാ​യ​ത് യുഎസ് ഫെൻസിംഗ് താരം

ലോ​ക​ത്തി​ലാ​ദ്യ​മാ​യി ശി​രോ​വ​സ്ത്രം ധ​രി​ച്ച ബാ​ർ​ബി പാ​വ പു​റ​ത്തി​റ​ങ്ങു​ന്നു. ഹി​ജാ​ബ് ധ​രി​ച്ച് ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത അ​മേ​രി​ക്ക​ൻ ഫെ​ന്‍​സിം​ഗ് താ​രം ഇ​ബ്തി​ഹാ​ജ് മു​ഹ​മ്മ​ദി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് പാ​വ പു​റ​ത്തി​റ​ക്കി​യ​ത്. ഗ്ലാ​മ​ര്‍ മാ​ഗ​സി​ന്‍റെ വു​മ​ണ്‍ ഓ​ഫ് ദ് ​ഇ​യ​ര്‍ പ​രി​പാ​ടി​യി​ൽ വ​ച്ചാ​ണ് ബാ​ര്‍​ബി ഈ ​പു​തി​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. “എ​ന്‍റെ ബാ​ല്യ​കാ​ല സ്വ​പ്‌​നം പൂ​വ​ണി​ഞ്ഞ​ത് പോ​ലെ​യാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്.’ -ഇ​ബ്തി​ഹാ​ജ് പ്ര​തി​ക​രി​ച്ചു. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഹി​ജാ​ബ് ധ​രി​ച്ച പാ​വ​യെ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നാ​ണ് ബാ​ർ​ബി​യു​ടെ തീ​രു​മാ​നം. റി​യോ ഒ​ളി​മ്പി​ക്സി​ൽ ‌ഹി​ജാ​ബ് ധ​രി​ച്ച് ഫെ​ൻ​സിം​ഗ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇ​ബ്തി​ഹാ​ജ് വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. ഒ​ളി​മ്പി​ക്‌​സി​ല്‍ മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ അ​മേ​രി​ക്ക​ൻ- മു​സ്‌​ലിം വ​നി​ത എ​ന്ന നേ​ട്ട​വും​യും 31 വ​യ​സു​കാ​രി​യാ​യ ഇ​ബ്തി​ഹാ​ജ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Latest
Widgets Magazine