ആര്‍യു ഫേക്ക് എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഹിമ പറയുക ? മോഹൻ ലാലിന്റെ ചോദ്യത്തിന് കിടക്കാൻ മറുപടി

കൊച്ചി:ആര്‍യു ഫേക്ക് എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഹിമ പറയുക ?പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ ഇനി വളരെക്കുറച്ച് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസിലെ ശക്തരായ മല്‍സരാര്‍ത്ഥികളില്‍ ചിലര്‍ എലിമിനേഷന്‍ വഴി പുറത്തുപോയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ബിഗ്ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു ഹിമാ ശങ്കറിനോട് അപ്രതീക്ഷിതമായി ലാലേട്ടന്‍ ഒരു ചോദ്യം ചോദിച്ചിരുന്നത്. ലാലേട്ടന്റെ ചോദ്യത്തിന് ഹിമ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

മറ്റു മല്‍സരാര്‍ത്ഥികളോടെല്ലാം ചോദ്യങ്ങള്‍ ചോദിച്ച ശേഷമായിരുന്നു ലാലേട്ടന്‍ ഹിമയുടെ അടുത്തും എത്തിയിരുന്നത്. മല്‍സരാര്ത്ഥികള്‍ക്കിടയില്‍ ഉണ്ടാവാറുളള പ്രശ്‌നങ്ങളും തമാശകളുമൊക്കെ അദ്ദേഹം എപ്പോഴും ചോദിച്ചറിയാറുണ്ട്. ബിഗ് ബോസില്‍ ഈ ആഴ്ച എത്തിയപ്പോഴും ലാലേട്ടന്‍ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞിരുന്നു. മല്‍സരാര്‍ത്ഥികളെല്ലാം കൂടിയിരുന്ന സമയത്തായിരുന്നു അദ്ദേഹം എത്തിയിരുന്നത്.

നിങ്ങള്‍ വ്യാജമായ ഒരാളാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്താവുമെന്നാണ് ലാലേട്ടന്‍ ഹിമയോട് ചോദിച്ചത്. ഒരു തവണ പുറത്തായി പിന്നിട് തിരിച്ചെത്തിയവര് പല്ലും നഖവുമൊക്കെ ഉപയോഗിച്ച് മല്‍സരിക്കുന്നുണ്ടല്ലോയെന്ന് തമാശരൂപേണ മറ്റുളളവരോട് പറഞ്ഞതിനുശേഷമാണ് ഹിമയോട് അദ്ദേഹം ഈ ചോദ്യം ചോദിച്ചത്.

എന്നാല്‍ താന്‍ വ്യാജമായ ഒരാളാണെന്ന് അഭിപ്രായമില്ലെന്നും ബിഗ് ബോസ് ഹൗസില്‍ കാര്യങ്ങളെയും വ്യക്തികളെയുമൊക്കെ മുന്‍ധാരണയോടെ സമീപിക്കുന്നവരാണ് കൂടുതലെന്നും ഹിമ ശങ്കര്‍ പറഞ്ഞു. എന്നാല്‍ മറ്റുളളവര്‍ നമ്മെക്കുറിച്ച് എന്ത് കരുതും എന്നത് എങ്ങനെ തീരുമാനിക്കാന്‍ കഴിയുമെന്ന് ഹിമയോട് ലാലേട്ടന്‍ പറഞ്ഞിരുന്നു.

നിങ്ങള്‍ തമ്മിലുളള പ്രണയം സത്യമാണോയെന്ന് പേളിയോടും ശ്രിനിഷിനോടും ലാലേട്ടന്‍ ചോദിച്ചിരുന്നു. വിവാഹം കഴിക്കാനുളള തീരുമാനമെല്ലാം സത്യസന്ധമായിട്ടാണോ എന്നും ലാലേട്ടന്‍ അവരോട് ചോദിച്ചിരുന്നു. ഇതിനെല്ലാം അതെ എന്നുളള മറുപടിയായിരുന്നു ഇരുവരും നല്‍കിയിരുന്നത്. അതേസമയം ഇവരുടെത് പ്രേമനാടകമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ പ്രതികരണങ്ങള്‍ വരുന്നത്.

അടുത്തിടെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ മല്‍സരാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്താനായി ലാലേട്ടന്‍ എത്തിയിരുന്നു. ഈ സമയത്തായിരുന്നു ഹിമ ശങ്കറിനോട് അപ്രതീക്ഷിതമായി ലാലേട്ടന്‍ ഒരു ചോദ്യം ചോദിച്ചത്. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയായിരുന്നു ഹിമ വീണ്ടും എത്തിയിരുന്നത്. എല്ലാവരെയും ഞെട്ടിച്ചൊരു തിരിച്ചുവരവായിരുന്നു ബിഗ് ബോസില്‍ ഹിമ നടത്തിയിരുന്നത്. പല മല്‍സരാര്‍ത്ഥികള്‍ക്കും ഹിമയുടെ തിരിച്ചുവരവ് ഇഷ്ടപ്പെട്ടിരുന്നില്ല. എല്ലാവരുടെയും പെരുമാറ്റങ്ങളില്‍ ഇത് പ്രകടമായിരുന്നു. ചില ആളുകളെ മാത്രം ടാര്‍ഗറ്റ് ചെയ്തുകൊണ്ടായിരുന്നു തിരിച്ചുവരവില്‍ ഹിമ മുന്നോട്ടു പോയിരുന്നത്.

എഴുപത് എപ്പിസോഡുകള്‍ പിന്നിട്ടാണ് ബിഗ് ബോസിന്റെ മലയാളം പതിപ്പ് മുന്നേറികൊണ്ടിരിക്കുന്നത്. ഷോ കഴിയാനായി ഇനി വളരെക്കുറച്ച് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എങ്ങനെയെങ്കിലും ഷോയില്‍ വിജയിക്കുകാ എന്ന ഒറ്റ ലക്ഷ്യത്തിലാണ് മല്‍സരാര്‍ത്ഥികളെല്ലാം തന്നെയുളളത്. ഗെയിമിന്റെ ഭാഗമായി എല്ലാവരും മല്‍സരിച്ചുകൊണ്ടാണ് മുന്നേറുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവങ്ങളുമൊക്കെയായി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളും എത്താറുളളത്.

Latest
Widgets Magazine