ഇന്ത്യന്‍ സൈനികര്‍ പാക് സൈനികരുടെ തലകള്‍ വെട്ടാറുണ്ട്; പക്ഷേ പ്രദര്‍ശിപ്പിക്കാറില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍

ഡല്‍ഹി: പാകിസ്താന്‍ സൈനികരുടെ തലകള്‍ ഇന്ത്യന്‍ സൈനികര്‍ വെട്ടാറുണ്ട്, പക്ഷേ, അവ പ്രദര്‍ശിപ്പിക്കാറില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

പാകിസ്താന്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയാല്‍ തിരിച്ച് പത്ത് പാക് സൈനികരുടെ തല വെട്ടുമെന്ന് 2014 ലോക്സഭാ തിരഞ്ഞെടുപ്പു വേളയില്‍ ബി.ജെ.പി പറഞ്ഞിരുന്നു. ഇത് ശരിക്കും സംഭവിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. 2016ല്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോള്‍ പാകിസ്താന്‍ ഒരു പാഠം പഠിച്ചു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരെ അനുവദിക്കാറില്ലെന്നും അതിര്‍ത്തിയില്‍ വച്ചു തന്നെ അവരെ ഇല്ലാതാക്കാറുണ്ടെന്നും മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top