മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ടാൽ പിഴ അയ്യായിരം: സർക്കാർ സ്‌കൂളിനെ നിലനിർത്താൻ ഒരു നാടിന്റെ പിഴ ശിക്ഷ

സ്വന്തം ലേഖകൻ

കാസർഗോഡ്: കാസർഗോഡ് ബേക്കലിൽ കടൽക്കരയിലുള്ള ഒരു സർക്കാർ സ്‌കൂളിന്റെ നിലനിൽപ്പിന് അവിടുത്തെ നാട്ടുക്കൂട്ടത്തിന്റെ ഇടപെടൽ തുണയായി. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് മക്കളെ അയക്കുന്ന രക്ഷിതാക്കൾ 50,000 രൂപ പിഴയടക്കണമെന്ന തിരുമാനം പുതുജീവൻ നൽകിയത് ബേക്കൽ കടൽക്കരയിലുള്ള ഫിഷറിസ് എൽ.പി സ്‌കൂളിനായിരുന്നു.
ഈ വർഷം സ്‌കൂൾ തുറക്കുന്നത് വരെ ബേക്കൽ കടൽക്കരയിലുള്ള ഫിഷറിസ് എൽ.പി സ്‌കൂളിലെ നാലു അദ്ധ്യപകരുടെ മനസിൽ തൊഴിൽ നഷ്ടപ്പെടുത്തമോയെന്ന ആശങ്കയായിരുന്നു. ജൂൺ ഒന്നിന് ഒന്നാം ക്ലാസിൽ ഇരിക്കുവാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ കടലിന്റെ മക്കൾക്ക് വേണ്ടി എഴു പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച വിദ്യാലയത്തിൽ 4 അധ്യാന ദിവസങ്ങൾ പിന്നിട്ടപ്പോൾ ഒന്നാം ക്ലാസിൽ ഇരിക്കുവാൻ എത്തിയത് ഒൻപത് കുട്ടികൾ കുടാതെ രണ്ടാം ക്ലാസിൽ രണ്ടു കുട്ടികളും അധികമായി ചേർന്നതോടെ അദ്ധ്യാപകരുടെ നെഞ്ചിലെ നിലവിളി കടലമ്മ കേട്ടു.
സ്‌കൂൾ നിലനിർത്തുവാൻ ഇവിടെയുള്ള കാരണവാർ നാട്ടു കുട്ടത്തിലൂടെ തിരുമാനമെടുക്കുകയായിരുന്നു. ഗവ.ഫിഷറിസ് സ്‌കൂളിനെ അവഗണിച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് മക്കളെ അയക്കുന്ന രക്ഷിതാക്കൾ 50,000 രൂപ പിഴയടക്കണമെന്ന തിരുമാനം ആയുധമാക്കി. നാട്ടുസഭയുടെ തിരുമാനം നോട്ടീസിൽ നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു. പുതുതായി സ്‌കൂളിലയക്കുന്ന കുട്ടികളെ ഗവ.ഫിഷറിസ് സ്‌കൂളിൽ ചേർക്കണമെന്ന് ബന്ധപ്പെട്ടവർ വീടുകൾതോറും കയറിയിറങ്ങി നിർദേശിക്കുകയും ചെയ്തു. ഇത് അനുസരിക്കാൻ തയ്ായറാകാത്തവർക്ക് പിഴ ചുമത്താനും നിശ്ചയിച്ചു. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി ഇപ്പാൾ ആകെയുള്ളത് 53 കുട്ടികൾ. ഇവർക്ക് നാല് അധ്യാപകരും. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിലെത്തിയത് 15 കുട്ടികളായിരുന്നു. അതിന് മുമ്പത്തെ വർഷം ഒമ്പതും. അഞ്ച് വർഷത്തോളമായി ഈ സ്ഥിതി തുടരുകയാണ്. സാമ്പത്തിക ശേഷിയുള്ള തീരവാസികൾ മക്കളെ കാഞ്ഞങ്ങാട്ടും സമീപ പ്രദേശങ്ങളിലുമുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലയക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിലാണ് നാട്ടുസഭയുടെ ഇടപെടലുണ്ടായത്.
അതിന് ഫലവുമുണ്ടായി. മറ്റ് സ്‌കൂളിൽ ചേർത്ത കുട്ടികളെ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി ഇവിടെയെത്തിച്ചു. കൂടുതൽ കുട്ടികളെ ഇവിടേക്ക് എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിഞ്ഞ ദിവസം നാട്ടുസഭയുടെ യോഗം ചേർന്നിരുന്നു. രക്ഷിതാക്കളുടെ സഹകരണത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിക്കുന്നതിനുള്ള ആലോചനയിലാണ് നാട്ടുസഭ. പിഴയായി സ്വരൂപിക്കുന്ന തുക സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി വിനിയോഗിക്കാനാണ് തിരുമാനം. കടലോരത്തിന്റെ സാമൂഹിക പരിഷ്‌കർത്താവായിരുന്ന ബോക്കൽ രാമഗുരുവിന്റെ കാലത്ത് മരച്ചുവട്ടിൽ ഇരുന്ന് മണലിൽ എഴുതി പഠിപ്പിച്ച എഴുത്തു കുടമായി തുടങ്ങിയ വിദ്യാലയം 1938ൽ ബ്രട്ടീഷ് സർക്കാറാണ്‌ ്രൈപമറി സ്‌കൂളായി ഉയർത്തിയത്. മീൻ ഉണക്കാനുപയോഗിച്ചിരുന്ന ഷെഡ്ഡിലും സ്വകാര്യ വ്യക്തിയുടെ വീട്ടിലുമായിരുന്നു സ്‌കൂളിന്റെ ആദ്യകാല പ്രവർത്തനം.
പഠന നിലവാരം കുറഞ്ഞതല്ല, ഗൽഫിൽ പോയും കപ്പലിൽ ജോലി നേടിയും സാമ്പത്തിക നില ഉയർന്നപ്പോൾ രക്ഷിതാക്കൾക്ക് ഇംഗ്ലീഷ് മിഡിയം സ്‌കൂളുകളോട് ആഭിമുഖ്യം ഏറിയതാണ് സ്‌കൂളിന്റെ അധോഗതിക്ക് കാരണമായതെന്ന് നാട്ടുസഭയുടെ മേൽനോട്ടം വഹിക്കുന്ന ബേക്കൽ കുറുംബ ഭഗവതി ക്ഷേത്രം സ്ഥാനികൻ കാരി കാരണവർ പറഞ്ഞു. മത്സ്യതൊഴിലാളികളായ ചില സമുദായങ്ങളുടെ കുട്ടായ്മയായിട്ടാണ് കടൽ കോടതി. സ്‌കൂൾ നിലനിർത്തുവാൻ നാട്ടുക്കൂട്ടം തിരുമാനമെടുക്കുമ്പോൾ അത് എത്ര പേർ അംഗികരിക്കുമെന്ന ആശങ്ക ബാക്കിയുണ്ടായിരുന്നു. എന്നാൽ കടലമ്മയുടെ കോടതിയിൽ നിന്ന് പുറപ്പടുപിച്ച വിധി അക്ഷരം പ്രതി പാലിക്കുവാൻ ഈ പരിധിയിലുള്ളവർ തയ്യാറായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top