ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടി…എച്ച് 1 ബി വീസ യുഎസ് നടപടി കര്‍ശനമാക്കി

വാഷിംഗ്ടണ്‍: ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന വിധത്തില്‍ എച്ച് 1 ബി വീസ യുഎസ് നടപടി കര്‍ശനമാക്കി.എച്ച് 1 ബി വീസ ദുരുപയോഗപ്പെടുത്തുന്നതിന് എതിരേ യുഎസ് ആഭ്യന്തര വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയിരിക്കയാണ്.. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. വരും ദിവസങ്ങളില്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിദേശികള്‍ക്ക് അമേരിക്ക നല്‍കുന്ന താത്കാലിക വീസയാണ് എച്ച് വണ്‍ ബി. എന്നാല്‍ യുഎസില്‍ ഇത്തരം ജോലിക്കാര്‍ ഇല്ലെങ്കില്‍ മാത്രമെ പുറത്ത് നിന്ന് റിക്രൂട്ട് ചെയ്യാവൂ എന്നാണ് പുതിയ നിര്‍ദേശം.

FILE PHOTO: U.S. Department of Homeland Security emblem is pictured at the National Cybersecurity & Communications Integration Center (NCCIC) located just outside Washington in Arlington, Virginia September 24, 2010. REUTERS/Hyungwon Kang

രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങള്‍ വീസയെ ദുരുപയോഗപ്പെടുത്തുന്നു എന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് നിര്‍ദേശം. നേരത്തെയും നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും കര്‍ശനമാക്കിയിരുന്നില്ല.

ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികള്‍ അമേരിക്കയില്‍ എച്ച് വണ്‍ ബി വീസ ഉപയോഗിച്ചാണ് ജോലിക്കാരെ എത്തിക്കുന്നത്. വീസ നിയമം കര്‍ശനമാക്കുന്നത് ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടിയാണ്. എന്നാല്‍ എച്ച് വണ്‍ ബി വീസയിലെ അപേക്ഷകരെ കണ്ടെത്താനുള്ള ലോട്ടറി സംവിധാനം ഈ സാന്പത്തിക വര്‍ഷവും തുടരാന്‍ തീരുമാനമായിരുന്നു.

Latest
Widgets Magazine