സ്വവര്‍ഗ രതി: കുറ്റകരമാണോ എന്നത് മാത്രം പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാണോ എന്നത് മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ‘പ്രകൃതിവിരുദ്ധ’ ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ  377-ാം വകുപ്പിന്റെ നിയമ സാധുത മാത്രമേ പരിശോധിക്കുകയുള്ളൂ.പങ്കാളികള്‍ തമ്മിലുള്ള നഷ്ടപരിഹാരം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചു. അതേസമയം, ഈ വിഷയങ്ങള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് പുറത്താണെന്ന് കേന്ദ്രം പറഞ്ഞു.

അതേസമയം, സ്വവര്‍ഗാനുരാഗികളും ഭിന്നലിംഗക്കാരും ഉള്‍പ്പെടെയുള്ള (എല്‍ജിബിടി) ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുള്ളത് ‘അവകാശമെന്നു പറയപ്പെടുന്നവ’യല്ല, ഭരണഘടനാപരമായ അവകാശം തന്നെയാണെന്നു സുപ്രീം കോടതി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വ്യക്തമാക്കിയിരുന്നു. ‘സ്വകാര്യത മൗലികാവകാശമോ’ എന്ന വിഷയം പരിശോധിച്ച ഒന്‍പതംഗ ബെഞ്ചിലെ അഞ്ചു ജഡ്ജിമാര്‍ ലൈംഗിക ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശം എടുത്തുപറയുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

377ആം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് 2009 ജൂലൈ രണ്ടിനു ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജികളില്‍ 2013 ഡിസംബര്‍ 11ന് വിധി പറഞ്ഞു. 377ആം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും അത് ശിക്ഷാ നിയമത്തില്‍ നിലനിര്‍ത്തണമോ വേണ്ടയോ എന്നതു പാര്‍ലമെന്റിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Top