പിണറായി സർക്കാർ കുരുക്കിൽ !..ഫോണ്‍ കെണികേസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി ഹൈക്കോടതിയില്‍.

കൊച്ചി: പിണറായി സർക്കാറിനെ മാനക്കേടിലാക്കിയ ഫോൺ കെണി കേസിൽ വീണ്ടും ട്വിസ്റ്റ് . കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മംഗളം ചാനല്‍ സീനിയർ ന്യൂസ് എഡിറ്റര്‍ പ്രദീപ് ഹൈക്കോടതിയെ സമീപിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍ സംസ്ഥാന മന്ത്രിയായിരിക്കെ ഇപ്പോള്‍ സംസ്ഥാനത്തെ ഒരു ഏജന്‍സി അന്വേഷിച്ചാലും സത്യാവസ്ഥ പുറത്തു വരില്ലെന്ന് അഡ്വ.സിയാദ് മുഖാന്തരം സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രദീപ് ചൂണ്ടിക്കാട്ടി.ഫോൺ കെണി കേസിൽ പ്രസക്തി പട്ടികയിൽ ഉള്ളയാളാണ് എസ് .വി പ്രദീപ് .respondant

ഫോണ്‍ ‘കെണി’ സംഭവത്തില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന വ്യക്തിയാണ് ഹര്‍ജിക്കാരന്‍. ഇതേ സ്ഥാപനത്തിലെ ജീവനക്കാരി ശശീന്ദ്രനെതിരായ പരാതി പിന്‍വലിച്ചതിനു ശേഷമായിരുന്നു ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ അവസരമൊരുങ്ങിയിരുന്നത്.മംഗളം ചാനലില്‍ തന്നെ ഈ ഒത്തുതീര്‍പ്പിനെതിരെ’ ശക്തമായ വികാരം ഉയര്‍ന്നു എന്നതിന്റെ പ്രതികരണം കൂടിയാണ് ന്യൂസ് എഡിറ്ററുടെ അപ്രതീക്ഷിത ഹര്‍ജി. കേന്ദ്ര ഏജന്‍സി ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുവദിച്ച് കിട്ടുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി.സി.ബി.ഐ അന്വേഷണത്തിന് കളമൊരുങ്ങുന്ന കാര്യം ആദ്യമായി ഡെയിലി ഇന്ത്യൻ ഹെറാൾഡ് ആണ് സം റിപ്പോർട്ട് ചെയ്തിരുന്നത് .മന്ത്രി ശശീന്ദ്രൻ വീണ്ടും രാജിവെക്കേണ്ടി വരുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത് . ഈ ഹര്‍ജിയില്‍ നോട്ടീസ് വന്നാല്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിക്കുമെന്നാണ് സൂചന.RESPONdant1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമായി ഈ കേസ് മാറും. ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണമടക്കം ഇനി സി.ബി.ഐ അന്വേഷണം വന്നാല്‍ പരിശോധിക്കുമെന്നത് ശശീന്ദ്രന് കുരുക്കായി മാറാനാണ് സാധ്യത.
സ്ത്രീ സുരക്ഷയിൽ ഊറ്റം കൊള്ളുന്ന ഒരു സർക്കാറിലെ ഒരു മന്ത്രി തന്നെ ഫോൺ സെക്സ് ട്രാപ്പിൽ കുടുങ്ങി രണ്ടാം വട്ടവും രാജിയിലേക്ക് നീങ്ങുമെന്നാണ് സൂചനകൾ .പിണറായി സർക്കാരിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കാര്യങ്ങൾ മന്ത്രിയുടെ രണ്ടാം വീഴ്ച്ചയിലേക്ക് നിങ്ങുന്നു. മന്ത്രിയേ വെറുതേ വിട്ട കീഴ് കോടതി വിധി റദ്ദ് ചെയ്യാൻ കരുക്കൾ നീക്കുന്നത് അഡ്വ. വെഞ്ഞാറമൂട് എം സിയാദ്. ഹണി ട്രാപ്പ് കേസിൽ യുവതിയും മന്ത്രി എ.കെ ശശീന്ദനുമായി കേസ് ഒത്തു തീർത്തതിനെതിരേ കേസിലെ പ്രതികളായ മംഗളം ചാനൽ ജീവനക്കാരനും കേസിലെ പ്രതിയുമായ പ്രദീപാണ് ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയിരിക്കുന്നത് . കേസിലേ ഒരു പ്രതിയായിരുന്നു ഹണി ട്രാപ്പിലേ യുവതി. യുവതി നല്കിയ പരാതിയിൽ എ.കെ ശശീന്ദ്രനെതിരേ കേസ് എടുത്തിരുന്നു. ഈ കേസ് പിന്നീട് യുവതിയും മന്ത്രിയുമായി ഒത്തു തീർക്കുകയായിരുന്നു. തുടർന്നാണ്‌ എ.കെ ശശീന്ദ്രൻ മന്ത്രിയയി വീണ്ടും തിരിച്ചെത്തിയത്.

മന്ത്രിയേ ചതിച്ചു എന്നും ഫോൺ ചോർത്തി എന്നും ആരോപിച്ചുള്ള കേസിൽ 9പേരാണ്‌ പ്രതികൾ. എല്ലാവരും മംഗളം ചാനൽ ജീവനക്കാർ. ഈ കേസ് ഇപ്പോഴും നിലവിൽ ഉണ്ട്. ഇതിൽ 5പേർ ആഴ്ച്ചകളോളം ജയിലിൽ കിടന്നതാണ്‌. ഈ കേസിൽ പ്രതിയാണ്‌ ഹണി ട്രാപ്പ് നടത്തിയ യുവതിയും. എന്നാൽ വളരെ നാടകീയമായി മറ്റ് പ്രതികളേ ഒഴിവാക്കി ഹണി ട്രാപ്പ് യുവതിയും മന്ത്രിയും തമ്മിൽ കേസ് ഒത്തു തീർത്തു. യുവതി തന്നെ പീഢിപ്പിച്ചു എന്ന് നല്കിയ കേസും മറ്റ് പ്രതികൾ അറിയാതെ പിൻ വലിച്ചു.ഹൈക്കോടതിയിൽ കൊടുത്ത ഹർജിയിൽ മന്ത്രി ശശീന്ദ്രനും ഫോൺ കെണി കേസിലെ യുവതിയും എതിർ കഴികളാണ് .തന്റെ കക്ഷികൾ അറിയാതെ മന്ത്രിക്കെതിരായ കേസ് പിൻ വലിച്ചത് നിയമ വിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വെഞ്ഞാറമൂട് എം.സിയാദ് ഡെയിലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞു. എന്റെ കക്ഷികൾ 2 ആഴ്ച്ചയോളം ജയിൽ വാസം അനുഭവിച്ചതാണ്‌. ഇരയും വേട്ടക്കാരനും തമ്മിൽ കേസ് ഒത്തു തീരുമ്പോൾ കേസിലേ ബാക്കി പ്രതികളേ അത് ബാധിക്കും. അവർക്കാണ്‌ അതിന്റെ ബുദ്ധിമുട്ടുകൾ. കേസിലേ എല്ലാ പ്രതികളേയും അറിയിക്കാതെ കീഴ് കോടതിക്ക് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ അധികാരമില്ല എന്നും അഡ്വ. സിയാദ് പറഞ്ഞു. സമൂഹത്തോടും ഒരു സ്ത്രീയോടും ക്രൂരത പ്രവർത്തിച്ചയാൾക്ക് എങ്ങിനെ വീണ്ടും മന്ത്രി സ്ഥാനം ലഭിച്ചു?. ഇത് കേരളത്തിനും നിയമ വ്യവസ്ഥക്കും കളങ്കവും അപമാനവുമാണ്‌ അദ്ദേഹം പറഞ്ഞു.

Top