ഹണിട്രാപ്പില്‍ കുടുങ്ങി ലോക്‌സഭ എംപി ! എംപിയെ മയക്കി കിടത്തി നഗ്നചിത്രങ്ങള്‍ എടുത്തു!.. ആവശ്യപ്പെട്ടത് അഞ്ചു കോടി. നഗ്നചിത്രങ്ങളും വീഡിയോയും പുറത്തു വിടുമെന്നും യുവതിയുടെ ഭീഷണി

ന്യൂഡല്‍ഹി: സഹായം തേടിയെത്തിയ ശേഷം ഹണി ട്രാപ്പില്‍ കുടുക്കി അഞ്ചു കോടി ആവശ്യപ്പെട്ടുവെന്ന പരാതിയുമായി ലോക്‌സഭ എംപി. പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന. അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങളും വീഡിയോയും പുറത്തു വിടുമെന്നും, മാനഭംഗ ശ്രമത്തിന് കേസ് നല്‍കുമെന്നുമാണ് യുവതിയുടെയും സംഘത്തിന്റെയും ഭീഷണി.

എംപിയെന്ന നിലയില്‍ തന്റെ സഹായം തേടിയെത്തുകയും പിന്നീട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് വിശ്വസിപ്പിച്ച് ഗാസിയാബാദിലെ വീട്ടിലേയ്ക്ക് ക്ഷണിക്കുകയുമായിരുന്നു. ഇവിടെയെത്തിയ തന്നെ ശീതള പാനീയത്തില്‍ ഉറക്ക ഗുളിക ചേര്‍ത്തു നല്‍കി മയക്കുകയായിരുന്നു. ബോധം തെളിഞ്ഞപ്പോള്‍ ഇവര്‍ നഗ്ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയിരുന്നു. ഇതു കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ തന്നെ പിടികൂടാനാകുമെന്ന് പോലീസ് പറഞ്ഞു. എംപിയുടെ പരാതിയില്‍ പറയുന്ന സ്ത്രീ ഇത്തരം നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിടുന്ന ഇവര്‍ വാക്ചാതുരി കൊണ്ടാണ് വീഴ്ത്തുന്നത്.

കേരളത്തില്‍ ഹണി ട്രാപ്പ് വന്‍ വിവാദത്തില്‍ ആയിരുന്നു .നിരവധി കേസുകള്‍ ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് അന്യോഷണത്തിലാണ്. ത്രിണമൂല്‍ കോണ്‍ഗ്രസിലെ എം പി.മാരെ ഹണി ട്രാപ്പില്‍ പെടുത്തി എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് ലോകസഭ എം പി.യെ ഹണി ട്രാപ്പില്‍ കുടുക്കി എന്ന പുതിയ പരാതി.ഹണിട്രാപ്പിന്റെ പേരില്‍ മംഗളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ അഴിക്കുള്ളില്‍ ആയിരുന്നു. കേരളത്തിലെ ചീഫ് സെക്രട്ടറിയേയും ഉന്നത ഉദ്യോഗസ്ഥരെയും ഹണിട്രാപ്പിലും ബ്ലാക്‌മെയിലിങ്ങിലും കുടുക്കിയ നാരദ ടീം പുറത്ത് വിലസുന്നു. കേരള പോലീസിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ് ചീഫ് സെക്രട്ടറിയെ ഒരു യുവതി ഹണിട്രാപ്പില്‍ പെടുത്തിയ സംഭവം.honey-trap-d

വ്യാജ കമ്പനിയുടെ പേരില്‍ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും സമീപിച്ച പത്തനംതിട്ടി സ്വദേശിയായ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ഏതാനും ഐഎഎസ് ഉദ്യേഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നു. പിന്നീട് നിരവധി ആവശ്യങ്ങള്‍ ഈ യുവതി നേടിയെടുത്തു. ചീഫ് സെക്രട്ടറിയെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിചെങ്കിലും വാര്‍ത്തയ്ക്കുവേണ്ടിയാരുന്നെന്നാണ് നാരദ ഏഡിറ്റര്‍ മാത്യുസാമുവല്‍ വിശദീകരിച്ചത്.ഹണിട്രാപ്പ് നടത്തിയ യുവതിയും മാത്യുസാമുവലും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തായതോടെയാണ് മാത്യുസാമുവല്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്തെത്തയിത്. എന്നാല്‍ കഴിഞ്ഞ ദിവസം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ട വീഡിയോ ഈ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ്. വ്യാജ കമ്പനിയുടെ പേരിലെത്തിയ യുവതി ഐഎഎസ് ഉദ്യോഗസ്ഥനുമായി ടെലിഫോണില്‍ നിരവധി തവണം അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും. പിന്നീട് സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ കൈപ്പറ്റുകയുമായിരുന്നു.

ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിന്നീട് ബ്ലാക്‌മെയിലിങ്ങും നടന്നു. കെടിഡിസി ചെയര്‍മാനയിരുന്ന അസ്‌കര്‍ അലി പാഷയില്‍ നിന്ന് ചെക്ക് വാങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളും ഇത് സംബന്ധിച്ച പരാതികളുമുണ്ടായിട്ടും സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. മംഗളം ഹണിട്രാപ്പിന്റെ പേരില്‍ കടുത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും ഇവര്‍ക്കെതിരായ നടപടികള്‍ അട്ടിമറിയ്ക്കുകയായിരുന്നു.ഇതിനിടയാണ് ലോകസഭ എം പിയെ മയക്കിക്കിടത്തി നഗ്ന ചിത്രങ്ങള്‍ എടുത്ത് ഹണിട്രാപ്പ് നടത്തി എന്ന പരാതി .ആരാണ് ഇതിനു പിന്നില്‍ എന്നു വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല .

Top