ഹണിട്രാപ്പിന്റെ പേരില്‍ മംഗളം ജീവനക്കാര്‍ അഴിക്കുള്ളില്‍; ചീഫ് സെക്രട്ടറിയെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയ നാരദ ടീം പുറത്ത് വിലസുന്നു

തിരുവനന്തപുരം: ഹണിട്രാപ്പിന്റെ പേരില്‍ മംഗളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ അഴിക്കുള്ളില്‍ കിടക്കുമ്പോള്‍ കേരളത്തിലെ ചീഫ് സെക്രട്ടറിയേയും ഉന്നത ഉദ്യോഗസ്ഥരെയും ഹണിട്രാപ്പിലും ബ്ലാക്‌മെയിലിങ്ങിലും കുടുക്കിയ നാരദ ടീം പുറത്ത് വിലസുന്നു. കേരള പോലീസിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ് ചീഫ് സെക്രട്ടറിയെ ഒരു യുവതി ഹണിട്രാപ്പില്‍ പെടുത്തിയ സംഭവം.

വ്യാജ കമ്പനിയുടെ പേരില്‍ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും സമീപിച്ച പത്തനംതിട്ടി സ്വദേശിയായ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ഏതാനും ഐഎഎസ് ഉദ്യേഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നു. പിന്നീട് നിരവധി ആവശ്യങ്ങള്‍ ഈ യുവതി നേടിയെടുത്തു. ചീഫ് സെക്രട്ടറിയെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിചെങ്കിലും വാര്‍ത്തയ്ക്കുവേണ്ടിയാരുന്നെന്നാണ് നാരദ ഏഡിറ്റര്‍ മാത്യുസാമുവല്‍ വിശദീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹണിട്രാപ്പ് നടത്തിയ യുവതിയും മാത്യുസാമുവലും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തായതോടെയാണ് മാത്യുസാമുവല്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്തെത്തയിത്. എന്നാല്‍ കഴിഞ്ഞ ദിവസം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ട വീഡിയോ ഈ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ്. വ്യാജ കമ്പനിയുടെ പേരിലെത്തിയ യുവതി ഐഎഎസ് ഉദ്യോഗസ്ഥനുമായി ടെലിഫോണില്‍ നിരവധി തവണം അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും. പിന്നീട് സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ കൈപ്പറ്റുകയുമായിരുന്നു.

ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിന്നീട് ബ്ലാക്‌മെയിലിങ്ങും നടന്നു. കെടിഡിസി ചെയര്‍മാനയിരുന്ന അസ്‌കര്‍ അലി പാഷയില്‍ നിന്ന് ചെക്ക് വാങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളും ഇത് സംബന്ധിച്ച പരാതികളുമുണ്ടായിട്ടും സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. മംഗളം ഹണിട്രാപ്പിന്റെ പേരില്‍ കടുത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും ഇവര്‍ക്കെതിരായ നടപടികള്‍ അട്ടിമറിയ്ക്കുകയായിരുന്നു.

Top