വണ്ണം കുറക്കാന്‍ തേന്‍ ഉപയോഗിക്കുന്നതിലെ അപകടം

ഗ്രീന്‍ ടീ, തേന്‍ എന്നിവയെല്ലാം വണ്ണം കുറക്കാന്‍ നമ്മള്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ തേനും ഗ്രീന്‍ടീയും എല്ലാം ഉപയോഗിക്കുമ്പോള്‍ കൃത്യമായ രീതിയില്‍ മാത്രം വേണം ഉപയോഗിക്കാന്‍ അല്ലാത്ത പക്ഷം അത് ജീവനു തന്നെ അപകടമാണ് എന്ന കാര്യത്തില്‍ സംശയമില്ല. കേട്ടപാടി കേള്‍ക്കാത്ത പാതിയാണ് പലരും വണ്ണവും വയറും കുറക്കാന്‍ തേന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ തേന്‍ എങ്ങനെ ഉപയോഗിക്കണം, എത്ര ഉപയോഗിക്കണം, എത്ര തവണ ഉപയോഗിക്കണം എന്നുള്ള കാര്യത്തില്‍ കൃത്യമായ അറിവ് ഉണ്ടാവണം. എന്നാല്‍ മാത്രമേ ഇത് ആരോഗ്യകരമായി മാറുകയുള്ളൂ. തേന്‍ ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള കാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം തേന്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ശുദ്ധമായ തേന്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അല്‍പം ശ്രദ്ധിക്കണം. അപ്പോള്‍ പിന്നെ പലരും പുറത്ത് നിന്ന് വാങ്ങുന്ന തേനിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. കാരണം ആരോഗ്യത്തിന് പലപ്പോഴും ദോഷകരമായി മാറുന്ന പല തരത്തിലുള്ള അപകടങ്ങളും ഇത്തരത്തിലുള്ള തേനില്‍ ഉണ്ട്. തേന്‍ കഴിച്ചാല്‍ വണ്ണം കുറയുമെന്നത് ശരി തന്നെ. എന്നാല്‍ കൃത്യമായ രീതിയില്‍ വേണം തേന്‍ കഴിക്കാന്‍, അല്ലെങ്കില്‍ അത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു. തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തേന്‍ കഴിക്കുന്ന കാര്യത്തില്‍ ചിലത് ശ്രദ്ധിക്കണം. ചൂടാറിയ വെള്ളത്തില്‍ നാരങ്ങ നീര് പിഴിഞ്ഞ് അതില്‍ തേന്‍ ഒഴിച്ചാണ് കഴിക്കേണ്ടത്. ഇത് കൃത്യമായി പാലിച്ചാല്‍ തടി കുറയും. എന്നാല്‍ തേന്‍ വെറും വയറ്റില്‍ കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള രോഗങ്ങളെ വിളിച്ച് വരുത്തുകയാണ് ചെയ്യുന്നത്.

വെറുതേ ശ്രദ്ധിക്കാതെ തടി കുറക്കണം എന്ന ഒറ്റലക്ഷ്യത്തോട് കൂടി തേന്‍ കഴിക്കുന്നവരില്‍ അപകടമുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ഥിരമായി തേന്‍ കഴിക്കുമ്പോള്‍ തടി കുറയും എന്ന കാര്യം സത്യമാണ്. എന്നാല്‍ ഇവിടെ തടി കുറയുകയല്ല സത്യത്തില്‍ സംഭവിക്കുന്നത്. ശരീരത്തിലെ പ്രമേഹം വര്‍ദ്ധിച്ച് ശരീരം ക്ഷീണിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത് വീണ്ടും അപകടകരമായ അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുകയാണ് ചെയ്യുന്നത്. തേനും പ്രമേഹവും വളരെ അടുത്ത ബന്ധമാണ് ഉള്ളത്. തേന്‍ സ്ഥിരമായി തടി കുറക്കാന്‍ ശ്രമിച്ച് കഴിക്കുമ്പോള്‍ അത് പ്രമേഹത്തെ വിളിച്ച് വരുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. പഞ്ചസാര പോലും ഒഴിവാക്കി തേന്‍ കഴിക്കുന്നവരാണ് നമ്മള്‍. കാരണം അത്രയും ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് കൊണ്ട് തന്നെ. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് നില്‍ക്കുന്നതിനു മുന്‍പ് ശ്രദ്ധിക്കാം. ശുദ്ധമായ തേന്‍ മാത്രമേ നോക്കി വാങ്ങാന്‍ പാടുകയുള്ളൂ. മാര്‍ക്കറ്റില്‍ ഇന്ന് പലപ്പോഴും ലഭിക്കുന്ന തേനില്‍ പഞ്ചസാരയുടെ അംശവും കൂടുതലാണ്. അതുകൊണ്ട് തന്നെ തേന്‍ വാങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അതിലുപരി തേന്‍ ഉപയോഗിക്കുമ്പോഴും മുകളില്‍ പറഞ്ഞ രീതി പിന്തുടരുക. തേന്‍ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയുന്നു. ഇത് പലപ്പോഴും ആരോഗ്യത്തിന് ദോഷകരമാവുന്ന അവസ്ഥയിലേക്ക് വരെ എത്തിക്കുന്നു. ഇതിലുള്ള ചില ആന്റി ഓക്‌സിഡന്റ് പ്രോപ്പര്‍ട്ടീസ് ആണ് ഇത്തരത്തിലുള്ള അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നത്. തേന്‍ ഉപയോഗിക്കുന്നുവെങ്കില്‍ കൂടി കൃത്യമായ അളവില്‍ മാത്രം ഉപയോഗിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത് കൊണ്ടാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞരമ്പുകള്‍ക്ക് പല വിധത്തിലുള്ള നാശങ്ങളും സംഭവിക്കാം. ഇതിലുള്ള സ്വാഭാവിക മധുരം നിങ്ങളുടെ ഞരമ്പുകള്‍ക്ക് നാശം സംഭവിക്കാന്‍ കാരണമാകുന്നു. തേനിലുണ്ടാവുന്ന ഗ്രയാനോടോക്‌സിന്‍ ആണ് ഞരമ്പുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇത് പലപ്പോഴും ശരീരത്തില്‍ ടോക്‌സിന്‍ രൂപപ്പെടാനാണ് കാരണമായി മാറുന്നത്. പല്ല് ദ്രവിക്കുന്നതിനും തേന്‍ പലപ്പോഴും കാരണമാകുന്നു. തേനിലെ ഗ്ലൂക്കോസും ഫ്രക്ടോസും ആണ് പല്ലിന്റെ ദ്രവിക്കുന്നതിന് കാരണമാകുന്നത്. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ തന്നെ 17 ഗ്രാം ഷുഗര്‍ ആണ് ഉള്ളത്. തേനിലാകട്ടെ 82 ശതമാനവും മധുരമാണ്. ഇത് പല്ലിന്റെ ആരോഗ്യത്തിന് വളരെ ദോഷകരമായി മാറുന്നു. എന്തെങ്കിലും തരത്തിലുള്ള മരുന്ന് കഴിക്കുന്നവരും രക്തസംബന്ധമായ രോഗങ്ങളുള്ളവരും പരമാവധി തേന്‍ കഴിക്കുന്നത് ഒഴിവാക്കുന്നതിനായി ശ്രദ്ധിക്കാം. ഇത് പലപ്പോഴും ശരീരരത്തിനകത്ത് ബ്ലീഡിംഗ് ഉണ്ടാവാന്‍ കാരണമാകുന്നു. തേന്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് ഡോക്ടര്‍മാരോട് വിദഗ്ധാഭിപ്രായം ചോദിച്ചിട്ട് മാത്രമേ പാടുകയുള്ളൂ. തേന്‍ ചിലരില്‍ അലര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് അറിയാതെയാണ് പലരും ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ തേന്‍ ഉപയോഗിക്കുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇതില്‍ ചിലതാകട്ടെ വളരെ വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

Top