വിവാദ ആള്‍ദൈവത്തിന്റെ ദത്തുപുത്രി ജയിലില്‍ പുതിയ തിരക്കില്‍: ഡ്രസ് ഡിസൈനിങ്ങിലും ബ്യൂട്ടി ടിപ്‌സിലും ശ്രദ്ധപതിപ്പിച്ച് ഹണിപ്രീത്

ചണ്ഡിഗഡ്: വിവാദ ആള്‍ദൈവത്തിന്റെ ദത്തുപുത്രിയും മനസാക്ഷി സൂക്ഷിപ്പുകാരിയുമായ ഹണീപ്രീത് ഇന്‍സാന്‍ ജയിലില്‍ പുതിയ തിരക്കിലാണ്. ബലാത്സംഗക്കേസില്‍ തടവില്‍ കഴിയുന്ന ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രിയായ ഹണീപ്രീത് അംബാല ജയിലില്‍ ഡ്രസ് ഡിസൈനിങ്ങിലും, ബ്ലോക്ക് പ്രിന്റിംഗ്, ബ്യൂട്ടി ടിപ്‌സ് എന്നിവയില്‍ പുതിയ കോഴ്‌സിനു ചേര്‍ന്നിരിക്കുകയാണ്.

പ്രിയങ്ക തനേജ എന്ന ഹണിപ്രീത് ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെ ബലാത്സംഗക്കേസില്‍ വിധി പ്രഖ്യാപിച്ചതിനു ശേഷം കലാപത്തിന് ആഹ്വാനം ചെയ്യുകയും കലാപകാരികള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്ത കേസിലാണ് വിചാരണ നേരിടുന്നത്. 2017 ഒക്‌ടോബറിലാണ് ഹണീപ്രീത് ദിവസങ്ങള്‍ നീണ്ട ഒളിവുവാസത്തിനു ശേഷം പോലീസ് കസ്റ്റഡിയിലാകുകയും തുടര്‍ന്ന് ജയിലാകുകയും ചെയ്തത്. ആശ്രമത്തിലെ രണ്ടു യുവതികളെ പീഡിപ്പിച്ചതിന് 2017 ഓഗസ്റ്റ് 25 നാണ് പഞ്ചകുള സിബിഐ കോടതി റാം റഹിം സിങ്ങിനെ 20 വര്‍ഷത്തെ കഠിന തടവിനു വിധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അംബാലയില്‍ നിന്നുള്ള സ്‌കില്‍ ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് അംബാല ജില്ലാ ലീഗല്‍ അതോറിറ്റിയുടെ സഹായത്തോടെ ജയിലില്‍ പ്രത്യേക കോഴ്‌സ് നടത്തുന്നത്.ഇത്തരം കോഴ്‌സുകള്‍ ജയിലിലെ അന്തേവാസികള്‍ക്കായി വര്‍ഷംതോറും നടത്തിവരുന്നതാണെന്നും, വിചാരണ നേരിടുന്ന തടവുകരെയും കോഴ്‌സില്‍ പങ്കാളികളാക്കുമെന്നും ഹരിയാന ജയില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജഗ്ജീത് സിങ് വ്യക്തമാക്കി.വിചാരണ നേരിടുന്ന ഹണിപ്രീത് മൂന്നു കോഴ്‌സുകള്‍ക്ക് ചേര്‍ന്നതായി അദേഹം കൂട്ടിച്ചേര്‍ത്തു. റാം റഹിം നിര്‍മ്മിച്ച മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തില്‍ ഹണിപ്രീത് ഡ്രസ് ഡിസൈന്‍ ചെയ്തിരുന്നു. സാധാരണ ദിവസങ്ങളിലുംഹണിപ്രീത് ഡിസൈനര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Top