കന്യാചർമ്മമില്ലെങ്കിൽ കല്യാണമില്ല: കന്യാചർമ്മം വച്ചു പിടിപ്പിക്കുന്ന ആശുപത്രികൾ സജീവം; വില തുച്ഛം ഗുണം മെച്ചം

സ്വന്തം ലേഖകൻ

ടുണീഷ്യ: കന്യാചർമ്മമില്ലാതെ കല്യാണം മുടങ്ങുന്ന പെൺകുട്ടികളെക്കൊണ്ടു നിറഞ്ഞു കവിഞ്ഞ ടുണീഷ്യയിൽ നിന്നൊരു നല്ല വാർത്ത. കന്യാചർമ്മമില്ലാത്ത പെൺകുട്ടികൾക്കു കന്യാചർമ്മം വച്ചു പിടിപ്പിച്ചു നൽകുന്ന ആശുപത്രികൾ ടുനീഷ്യയിൽ സജീവമായതായാണ് റിപ്പോർട്ടുകൾ. പുരുഷമേധാവിത്വം കൊടികുത്തിവാഴുന്ന ടുണീഷ്യയിൽ പെൺകുട്ടികൾ കന്യാചർമ്മം വച്ചു പിടിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നതായാണ് റിപ്പോർട്ട്. വിവാഹ സമയത്ത് കന്യകയായിരിക്കണം എന്ന പുരുഷന്മാരുടെ നിർബന്ധമാണ് പെൺകുട്ടികൾ കന്യാചർമ്മ ശസ്ത്രക്രിയക്ക് മുന്നിട്ടിറങ്ങുന്നത്. ആവശ്യക്കാരേറിയത് കൊണ്ട് തന്നെ സംഭവം വൻ ബിസിനസ് ആയി മാറിയിരിക്കുകയാണ് ഇപ്പോൾ.
വിവാഹമുറപ്പിച്ച ശേഷമാണ് പെൺകുട്ടികൾ കന്യാചർമ്മ ക്ലിനിക്കുകൾ തേടിയെത്തുന്നതെന്ന് ഡോക്ടർമാർ പറയുന്നു. താൻ കന്യകയല്ലെങ്കിൽ ഭർത്താവ് തന്നെ സംശയിക്കുമെന്നും അതുവഴി കുടുംബബന്ധം തന്നെ തകരാറിലാകുമെന്നും പെൺകുട്ടികൾ ഭയക്കുന്നു. കന്യാചർമ്മം നഷ്ടപ്പെട്ടതിന്റെ പേരിൽ ടുണീഷ്യയിൽ വിവാഹത്തിന്റെ ആദ്യ നാളുകളിൽ തന്നെ നിരവധി വിവാഹമോചനങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
അങ്ങനെ സംഭവിച്ചാൽ തങ്ങൾ കാരണം കുടുംബത്തിന് തന്നെ ചീത്തപ്പേര് കേൾക്കേണ്ടിവരുമെന്ന ഭയമാണ് പെൺകുട്ടികളെ ഇത്തരം ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്നത്. ഭാവി ഭർത്താവ് അറിയാതെയാണ് അതീവ രഹസ്യമായാണ് പെൺകുട്ടികൾ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നത്. 400 ഡോളറാണ് ശസ്ത്രക്രിയയ്ക്ക് ചിലവാകുക. ശസ്ത്രക്രീയ പൂർണ്ണമാകാൻ 30 മിനുട്ട് മതിയാകും. ട്യുണീഷ്യ പോലെ സാമ്പത്തികമായി ഒട്ടും മെച്ചമല്ലാത്ത രാജ്യത്ത് ഇത്രയും തുക കണ്ടെത്താൻ മാസങ്ങൾ തന്നെ വേണ്ടി വരും. മതാചാരങ്ങൾ മുറുകെപ്പിടിച്ച് യാഥാസ്ഥിക മനോഭാവം പുലർത്തുന്ന ടുണീഷ്യയിൽ സ്ത്രീകൾക്ക് കർശനനിയന്ത്രണമാണുള്ളത്.
സംഗതി വ്യാപകമായതോടെ ക്ലിനിക്കുകളിൽ വൻതിരക്കാണ്. ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർമാർ വൻതോതിൽ പണമുണ്ടാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വിവാഹപൂർവ്വ ലൈംഗികബന്ധം നിഷിദ്ധമാണിവിടെ. പെൺകുട്ടികൽ കന്യകമാരല്ലെങ്കിൽ വിവാഹമോചനം. പൊതുപ്രവർത്തകരുടെ ഇടയിൽ നിയമത്തിനെതിരെ വൻ വിമർശനമാണുയരുന്നത്. ടുണീഷ്യൻ യുവാക്കളും ഇക്കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. കന്യകയല്ലാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്നകാര്യം ചിന്തിക്കുന്ന പോലുമില്ല ഇവർ. വ്യാജ കന്യാചർമ്മം വച്ച് പിടിപ്പിച്ചതിന്റെ പേരിലും നിരവധി വിവാഹമോചനങ്ങൾ നടക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top