ഇ മെയിലുകള്‍ക്ക് പിന്നാലെ സ്വാകാര്യ ചിത്രങ്ങളും ലീക്കായി; ഹൃതിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള ഹോട്ട് ചിത്രങ്ങളും പിന്നാലെ വരുമോ?

മുംബൈ: പരസ്പരം ചെളിവാരിയെറിഞ്ഞ് പ്രണയ വിവാദം കത്തിക്കുന്ന ഹൃതിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള വാക്ക് പോര് പുതിയ വഴിത്തിരിവില്‍. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം പുറത്തായതോടെയാണ് വിവാദം പുതിയ വഴിത്തിരിവിലെത്തിയത്. ട്വിറ്ററില്‍ ഗബ്ബര്‍സിംഗ് എന്ന പ്രൊഫൈലില്‍ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തത്. വെളുത്ത ഷര്‍ട്ടിട്ട് ഹൃതികും വയലറ്റ് ടോപ്പിട്ട് കങ്കണയും പരസ്പരം കെട്ടിപ്പിടിച്ചു നില്‍ക്കുന്നതാണ് ചിത്രം. ഇരുവരും തമ്മില്‍ യഥാര്‍ത്ഥത്തില്‍ പ്രണയത്തിലായിരുന്നു എന്ന വാദത്തിന് ശക്തമായ തെളിവായാണ് ചിത്രത്തെ കങ്കണ ആരാധകര്‍ കാണുന്നത്.

ക്രിഷ് എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിനിടെ സ്വകാര്യ പാര്‍ട്ടിയില്‍ വച്ചെടുത്ത ചിത്രമാണ് ലീക്കായത്. എന്നാല്‍, ആരാണ് ചിത്രം പുറത്തുവിട്ടതെന്ന് ആര്‍ക്കും അറിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കങ്കണ ഹൃതികിന് അയച്ച ഇമെയിലുകള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. തൊട്ടുപിന്നാലെ ഹൃതിക് കങ്കണയ്ക്ക് അയച്ച ഇമെയിലുകളും പുറത്തായി. ഇതില്‍ ഹൃതിക് കങ്കണയുടെ സഹോദരി രംഗീലയ്ക്ക് അയച്ച മെയിലുകളും ഉണ്ടായിരുന്നു. കങ്കണ ഹൃതികിന് അയച്ച മെയിലുകളില്‍ സ്വന്തം നഗ്‌നചിത്രങ്ങള്‍ വരെ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top