ഹൃത്വിക്ക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു

ബോളിവുഡ് നടന്‍ ഹൃത്വിക്ക് റോഷന്‍ വിവാഹിതനാകുന്നു എന്നു പ്രചരണം. ഹൃത്വിക്കും മുന്‍ ഭാര്യ സൂസൈനും ഒന്നിക്കുന്നു എന്നാണു വാര്‍ത്ത. അടുത്തിടെ നടന്ന പരിപാടികളില്‍ എല്ലാം ഇരുവരേയും ഒരുമിച്ചു കണ്ടതാണ് ഇത്തരം ഒരു പ്രചരണം ഉണ്ടാവാന്‍ കാരണം. പാര്‍ട്ടികളില്‍ മാത്രമല്ല യാത്രകളിലും ഇരുവരു ഒന്നിച്ചായിരിക്കും ഉണ്ടാകുക. ഹൃത്വിക്കു തന്റെ പുതിയ ചിത്രത്തിന്റെ പ്രിവ്യൂ സുസൈനെ കാണിച്ചതും സുസൈന്‍ താരത്തെ അഭിനന്ദിച്ചതും വാര്‍ത്തയായിരുന്നു. ഹൃത്വിക്കിനു സുസൈന്‍ പിറന്നാള്‍ ആശംസ നേര്‍ന്നതും ആരാധകര്‍ ആഘോഷിച്ചിരുന്നു. കുഞ്ഞുങ്ങളുടെ സന്തോഷത്തിനായി അവധി ദിവസങ്ങളില്‍ ഇരുവരും ഒത്തു കൂടി യാത്ര ചെയ്യാറും ഉണ്ട്. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നാണ് ഇപ്പോള്‍ ബീ ടൗണില്‍ സംസാരം.

Top