ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍; തളിപ്പറമ്പ് സ്വദേശി വിവാഹിതനായത് 14 തവണ  

തളിപ്പറമ്പ്: 56 കാരനെ ബലാത്സംഗ കേസില്‍ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന് 14 ഭാര്യമാരുള്ളതായും പൊലീസ് കണ്ടെത്തി. തളിപ്പറമ്പ് എഴാം മൈല്‍ സ്വദേശിയായ എ കെ ഉമ്മറാണ് അറസ്റ്റിലായത്. ദീര്‍ഘ കാലം പ്രവാസിയായി ജോലി ചെയ്തിരുന്ന ഇദ്ദേഹം പ്രദേശത്തെ സമ്പന്നനാണ്. 30 വയസ്സുകാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഉമ്മര്‍ അറസ്റ്റിലായത്. നീലേശ്വരം സ്വദേശിയായ 30 കാരിയെ രഹസ്യമായി വിവാഹം കഴിച്ച് വീട്ടില്‍ കൊണ്ട് വന്നതിന് ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. യുവതിയുടെ വീട്ടുകാര്‍ വളരെ ദരിദ്ര ചുറ്റുപാടില്‍ നിന്നുമുള്ളവരായിരുന്നു. യുവതിയുടെയും കുടുംബത്തിന്റെയും സംരക്ഷണം ഏറ്റെടുക്കാം എന്ന ഉറപ്പിന്‍ മേലാണ് ഉമ്മര്‍ 30 കാരിയെ വിവാഹം ചെയ്തത്. എന്നാല്‍ വീട്ടില്‍ വെച്ച് ഇയാള്‍ യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യാന്‍ യുവതി നിര്‍ബന്ധിച്ചെങ്കിലും ഉമ്മര്‍ ഇക്കാര്യത്തില്‍ തല്‍പ്പരനായിരുന്നില്ല. ഇതേ തുടര്‍ന്ന് യുവതി ഇയാളുടെ വീട്ടില്‍ നിന്നും രക്ഷപ്പെടുകയും സ്വന്തം നാട്ടിലെത്തി പ്രദേശിക രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഉമ്മര്‍ ഇതുവരെയായി 14 കല്യാണങ്ങള്‍ കഴിച്ചതായി തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest
Widgets Magazine