സംശയ രോഗിയായ പ്രവാസി ഭര്‍ത്താവ് ഭാര്യയെ കിടപ്പുമുറിയില്‍ വെട്ടിക്കൊന്നു; പ്രതി വിദേശത്തുനിന്നുമെത്തിയത് മൂന്ന് മാസം മുമ്പ്

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ആയിക്കല്‍ പനങ്ങാട് വീട്ടില്‍ പ്രതീഷ് (48) ആണ് ഭാര്യ നിഷയെ (33) വെട്ടി കൊലപ്പെടുത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ വച്ചാണ് പ്രതീഷ് ഭാര്യ നിഷയെ കൊലപ്പെടുത്തിയത്.

നിഷയുടെ ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഇവരുടെ 13 വയസായ മകളും പ്രതീഷിന്റെ അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സൗദിയിലായിരുന്ന പ്രതീഷ് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകത്തിന് ശേഷം പ്രതീഷ് തന്നെയാണ് പൊലീസിനെ വിളിച്ചത്. കുന്ദംകുളം എസ്‌ഐ ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. നിഷയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. വെട്ടുകത്തി ഉപയോഗിച്ച് കിടപ്പുമുറിയിലാണ് കൊലപ്പെടുത്തിയത്. പാലക്കാട് തൃത്താല സ്വദേശിനിയാണ് ജിഷ

Top