ഭര്‍ത്താവിനെ കൊന്ന് ഹൃദയം കറിവച്ച് നല്‍കാന്‍ അയാള്‍ ആവശ്യപ്പെട്ടു; തനിക്ക് അത് ചെയ്യേണ്ടി വന്നു, തുറന്നു പറച്ചിലുമായി യുവതി

ഭര്‍ത്താവിനെ കൊന്ന് അയാളുടെ ഹൃദയം കറി വച്ച് നല്‍കാന്‍ ആവശ്യപ്പെട്ടന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. തനിക്ക് അന്ന് അത് ചെയ്യേണ്ടി വന്നു. സഹോദരിയുടെ ഭര്‍ത്താവിനെയും അവര്‍ ഇത്തരത്തില്‍ ചെയ്തത് കണ്ട് നില്‍ക്കാനേ സാധിച്ചുള്ളൂ. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ ക്രൂരമായി കൊന്നയാളെ നേരില്‍ കണ്ടപ്പോള്‍ അവള്‍ തളര്‍ന്നില്ല. അന്ന് നടന്ന സംഭവങ്ങള്‍ ഒട്ടും ഭയമില്ലാതെ അവള്‍ കോടതിയ്ക്കു മുന്നില്‍ തുറന്നു പറഞ്ഞു. ലൈബീരിയയില്‍ ആഭ്യന്തര കലാപത്തില്‍ നിരവധി പേരെ കൊന്നു തള്ളിയ തീവ്രവാദിയായ മുഹമ്മദ് ജബാത്തിന്റെ വിചാരണയിലായിരുന്നു ഈ സംഭവം നടന്നത്. രാജ്യ വിട്ട് അഭയാര്‍ത്ഥിയായി എത്തി ഫിലാഡെല്‍ഫിയയില്‍ സാധാരണ ജീവിതം നയിക്കുകയായിരുന്നു മുഹമ്മദ്. തീവ്രവാദിയെന്ന നിലയില്‍ ആയിരുന്നില്ല അയാളെ കോടതിയില്‍എത്തിയത്. ഗവണ്‍മെന്റില്‍ നല്‍കിയ രേഖകളില്‍ തിരിമറി നടത്തിയെന്നായിരുന്നു ഫിലാഡെല്‍ഫിയയില്‍ പിടിക്കപ്പെടുമ്പോള്‍ അയാളില്‍ ചുമത്തിയിരുന്ന കുറ്റം. ലൈബീരിയയില്‍ കാലങ്ങളായി വ്യാപാരം നടത്തുന്നുവെന്നായിരുന്നു ഇയാള്‍ നല്‍കിയ രേഖകളില്‍ വിശദമാക്കുന്നത്. അമ്പത്തൊന്നുകാരനായ അഹമ്മദും ഒപ്പമുള്ള ഏതാനും തീവ്രവാദികളെയും ഭയന്ന് സംസാരിക്കാതിരുന്ന അഭയാര്‍ത്ഥി സമൂഹം പ്രതികരിച്ചതോടെ കൃത്രിമ രേഖകള്‍ ചമച്ചതിന് പിന്നാലെ ക്രൂരമായ മനുഷ്യ കൊലയ്ക്കും അയാളെ കോടതി വിചാരണ ചെയ്തു. മുപ്പത് വര്‍ഷം ജയിലില്‍ കഴിയാന്‍ സാധ്യതയുള്ള ആരോപണങ്ങളാണ് മുഹമ്മദില്‍ ആരോപിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാട് കടത്താനും നീക്കമുണ്ട്. യുദ്ധക്കുറ്റവാളികള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള ആരോപണങ്ങളാണ് ഇയാള്‍ക്കെതിരേ ആരോപിച്ചിരിക്കുന്നത്. അഭയാര്‍ത്ഥി സമൂഹത്തില്‍ നിന്നു തന്നെ ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനും ശ്രദ്ധിച്ചത് ഇയാളുടെ ക്രൂരത പുറത്ത് കൊണ്ടു വന്നു. അമേരിക്കയിലേയ്ക്ക് അഭയാര്‍ത്ഥികളെ അനുവദിക്കുന്നതില്‍ ഈ കേസിലെ വിധിയും നിര്‍ണായകമാവുമെന്നാണ് സൂചനകള്‍.

Top